HOME
DETAILS

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

  
Web Desk
July 02, 2026 | 1:53 PM

youth congress leader who protested against pinarayi vijayan on flight receives death threat complaint filed with chief minister

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് നേരെ വധഭീഷണി. കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ഗതി വരുമെന്നാണ് ഭീഷണി സന്ദേശമെന്ന് ഫർസീൻ പറയുന്നു. സംഭവത്തിൽ താനും കുടുംബവും വൻ ഭീതിയിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫർസീൻ മജീദ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി.

ജൂലൈ ഒന്നിന് പുലർച്ചെ 3.20-നും രാത്രി 9.52-നുമായി ഗൾഫിൽ നിന്നുള്ള രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. 'ഭരണമുണ്ടായിരുന്നതാണ് ഇതുവരെ നിന്നെ വധിക്കുന്നതിന് തടസ്സമായി നിന്നത്, ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കും' എന്നായിരുന്നു ഭീഷണിയുടെ ഉള്ളടക്കം.

2022 ജൂൺ 13-നാണ് കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫർസീൻ മജീദിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. 

ഈ സംഭവത്തിൽ ഫർസീനടക്കം മൂന്ന് സഹപ്രവർത്തകർക്കെതിരെ എൽഡിഎഫ് സർക്കാർ വധശ്രമക്കേസ് ചുമത്തി ജയിലിലടച്ചിരുന്നു. എന്നാൽ, പിന്നീട് കോടതിയെ സമീപിച്ചപ്പോൾ പിണറായി വിജയനോടൊപ്പം യാത്ര ചെയ്തിരുന്ന ഇ.പി. ജയരാജൻ, ഗൺമാൻ അനിൽ, പി.എ സുനീഷ് എന്നിവർ തങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതായി ഫർസീൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
 
കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം തിരുവനന്തപുരം വലിയതുറ പൊലിസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഫർസീൻ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണികൾ വരുന്നത്.

കണ്ണൂർ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമാണ് ഫർസീൻ മജീദ്. ഫർസീന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ഷുഹൈബിനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ഫർസീന് നേരെയും ഇപ്പോൾ നിരന്തരം വധഭീഷണിയുണ്ടാകുന്നത്.

 

A Youth Congress leader, who had previously staged a protest against Kerala Chief Minister Pinarayi Vijayan inside an aircraft, has reportedly received death threats. Following the incident, a formal complaint has been filed with the Chief Minister seeking action and protection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  4 hours ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  4 hours ago
No Image

പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്

Kerala
  •  4 hours ago
No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  4 hours ago
No Image

എറണാകുളത്ത് പ്രിന്റിങ് പ്രസില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  4 hours ago
No Image

മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്! ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ വൻ തട്ടിപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ദുബൈയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു; വാടകക്കാർക്ക് മികച്ച ഡീലുകൾ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവ

uae
  •  4 hours ago