സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി
മാട്ടൂല്‍ (കണ്ണൂര്‍): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാദ്ധ്യക്ഷനും ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് കോളജ് വൈസ് പ്രസിഡന്റുമായ എ. ഉമര്‍കോയ തങ്ങള്‍ (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി മാട്ടൂല്‍ മൂസാക്കാം പള്ളി മൗസ മസ്ജിദിന് സമീപത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അന്ത്യം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ ഉപാധ്യക്ഷനെന്ന നിലയില്‍ സംഘടനയുടെ മത-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പണ്ഡിതന്മാരെയും പ്രവര്‍ത്തകരെയും ഏകോപിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ പോലും സൗമ്യതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവരുടെയും ആദരവ് നേടിയിരുന്നു. ലാളിത്യവും വിനയവും സേവനമനോഭാവവും ജീവിതത്തില്‍ മുറുകെപ്പിടിച്ച തങ്ങള്‍, മതനേതാവ് മാത്രമായിരുന്നില്ല നൂറുകണക്കിന് ആളുകളുടെ പ്രിയപ്പെട്ട ഉപദേഷ്ടാവും ആശ്വാസസാന്നിധ്യമായിരുന്നു. സമസ്ത കണ്ണൂര്‍ താലൂക്ക് വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു. ആറ്റക്കോയ തങ്ങളാണ് പിതാവ്. ഉമ്മ: ഉമ്മൂബി. മക്കള്‍: ഫസല്‍ കോയ തങ്ങള്‍, മുബാറക് കോയ തങ്ങള്‍, സുമയ്യ ബീവി, മുഹ്‌സിറ ബീവി, റഫീദ ബീവി, ഫാളില ബീവി. മരുമക്കള്‍: സഫ് വാന്‍ തങ്ങള്‍ ഏഴിമല (എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്), ത്വാഹ തങ്ങള്‍, ശാഫി തങ്ങള്‍, ബഷീര്‍ തങ്ങള്‍.റവ്വാന്‍ബീ, ലുബ്‌നബീ.
സഹോദരങ്ങള്‍: ബീക്കുഞ്ഞുബീവി, പാണക്കാട് ബഷീറലി തങ്ങളുടെ ഭാര്യാ മാതാവ് ശെരീഫബീ, റൗളബീ, വമ്പത്തിബീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."