HOME
DETAILS

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

  
July 03, 2026 | 10:15 AM

Fraudulent appointment at Thiruvananthapuram Zoo Vigilance records complainants statement RTI documents handed over

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കീപ്പര്‍ തസ്തികയിലെ വ്യാജ നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. എന്‍.ജി.ഒ യൂണിയന്‍ നേതാവ് രാമചന്ദ്രനും രാജേഷും വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ഉള്‍പ്പെടെ പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറി.

2025 ഓഗസ്റ്റിലാണ് തിരുവനന്തപുരം മൃഗശാലയിലെ കീപ്പര്‍ നിയമനത്തിലെ ക്രമക്കേട് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. മൃഗശാലകളിലെ കീപ്പര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നടത്തുന്നത്. ഈ നിയമനത്തില്‍ തിരുവനന്തപുരത്ത് വ്യാജ രേഖകള്‍ ഉപയോഗിച്ച് രണ്ട് പേര്‍ ജോലി നേടിയെന്ന വിവരമാണ് വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നത്.

തിരുവനന്തപുരം കരമന സ്വദേശികളായ എന്‍.ജി.ഒ യൂണിയന്‍ നേതാവ് രാമചന്ദ്രനും രാജേഷും വ്യാജ രേഖകള്‍ ചമച്ച് കുട്ടനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടിയെന്ന വിവരാവകാശ രേഖകളാണ് പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറിയത്.

'ഔവര്‍ മ്യൂസിയം' എന്ന പേരില്‍ യഥാര്‍ഥത്തില്‍ ഇല്ലാത്ത സ്ഥാപനത്തിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഇരുവരും ഹാജരാക്കിയതായും രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ഈ രേഖകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

ഇതിനുപുറമെ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കീപ്പര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെടുന്ന സംഭവവും റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ കീപ്പര്‍ നിയമനത്തിലെ ക്രമക്കേടുകള്‍ തുടര്‍ച്ചയായി പുറത്തുവന്നതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

In a complaint regarding fake appointments to the keeper post at Thiruvananthapuram Zoo, the Vigilance has recorded the complainant's statement. The complainant submitted RTI documents to Vigilance showing that NGO Union leaders Ramachandran and Rajesh joined the job by submitting fake documents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  40 minutes ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  an hour ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  an hour ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  an hour ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  2 hours ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  2 hours ago
No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  2 hours ago
No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  2 hours ago