HOME
DETAILS

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

  
Web Desk
July 03, 2026 | 11:34 AM

Four suitable sites identified for AIIMS in Kerala Health Minister calls for a decision that avoids disputes

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി അനുയോജ്യമായ നാല് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. നിയമസഭയില്‍ നാല് സ്ഥലങ്ങളാണ് പരാമര്‍ശിച്ചതെന്നും പിന്നീട് ഏക്കര്‍ കണക്കിന് ഭൂമി വിട്ടുനല്‍കാന്‍ നിരവധി പേര്‍ തയ്യാറാണെന്ന് മനസ്സിലായെന്നും മന്ത്രി പറഞ്ഞു.

എയിംസിന്റെ കാര്യത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും, കേരളത്തില്‍ അഭിപ്രായഭിന്നതകളുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് അനുകൂലമായ തീരുമാനങ്ങള്‍ വരുമ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സ്ഥലലഭ്യത നിര്‍ണായകമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച ഭൂമി റിസര്‍വ്ഡ് ഫോറസ്റ്റിലാണെന്നും അവിടെ നിന്ന് ഒരു ചെടിപോലും വെട്ടാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തിടപാടുകള്‍ മാത്രം നടത്തിയാല്‍ പോരെന്നും, ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിന്റെ കൈവശം നിലവില്‍ 50 ഏക്കര്‍ ഭൂമിയുണ്ടെന്നും, എം.പി. വീരേന്ദ്രകുമാര്‍ വിട്ടുനല്‍കിയ ഭൂമിയും ഇതിനായി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥലലഭ്യത വിശദമായി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. ഇനി ഈ വിഷയം നീട്ടിക്കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുകയാണെങ്കില്‍ കല്‍പ്പറ്റയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവശ്യമായ ജാഗ്രത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ആരോഗ്യവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും, ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിനുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ സ്ഥലലഭ്യത പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Health Minister K. Muraleedharan said that four suitable sites have been identified in Kerala for establishing AIIMS. The minister stated that four locations were mentioned in the Assembly, and later it was found that many people are ready to hand over acres of land for the project.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  an hour ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  an hour ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  2 hours ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  2 hours ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  2 hours ago
No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; ഏഴ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  2 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  2 hours ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  3 hours ago