HOME
DETAILS

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

  
Web Desk
July 03, 2026 | 1:00 PM

rss react on ram temple donation theft anti-national forces are insulting hindu dharma and templesRam temple donation theft

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും, ഇത് കോടിക്കണക്കിന് രാമഭക്തരുടെയും, ഹിന്ദു സമൂഹത്തിന്റെയും വിശ്വാസത്തെ മുറിപ്പെടുത്തിയതായും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു. പ്രയാസകരമായ ഘട്ടത്തില്‍ ഹൈന്ദവ സമൂഹം സംയമനം പാലിക്കണമെന്നും ഹൊസബാലെ ആവശ്യപ്പെട്ടു. 

ക്ഷേത്രത്തിന്റെ നടത്തിപ്പിലും സുരക്ഷാ സംവിധാനങ്ങളിലും സംഭവിച്ച പാളിച്ചകള്‍ അതീവ ഗൗരവത്തോടെ കാണണം. ഈ സംഭവത്തെ ഒരു അസാധാരണ വിഷയമായി കണ്ട് മാനേജ്‌മെന്റിലുള്ള എല്ലാ പോരായ്മകളും അടിയന്തരമായി പരിഹരിക്കാന്‍ ട്രസ്റ്റ് മുന്‍കൈയെടുക്കണം. രാമഭക്തരുടെ വിശ്വാസം അചഞ്ചലമായി നിലനിര്‍ത്താന്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണെന്നും, നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിത്വങ്ങളും അവസാനിപ്പിക്കണം,' പ്രസ്താവനയില്‍ പറയുന്നു. 

അതേസമയം ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന മാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചകാര്യം ആര്‍എസ്എസ് ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമത്തിന്റെ ഏറ്റവും കര്‍ശനമായ വകുപ്പുകള്‍ ചുമത്തി ശിക്ഷഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

ഈ നിര്‍ഭാഗ്യകരമായ സംഭവത്തെ മുന്‍നിര്‍ത്തി 'ഹിന്ദു വിരുദ്ധ' 'ദേശ വിരുദ്ധ' ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും, ക്ഷേത്രത്തെയും അവഹേളിക്കാന്‍ ശ്രമിക്കുകയാണെന്നും ഹൊസബാലെ കുറ്റപ്പെടുത്തി. ഇത്തരം ഗൂഢാലോചനകളെ തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ പറയുന്നു. ക്ഷേത്ര അന്തരീക്ഷത്തില്‍ പരിശുദ്ധിയും ഭക്തിയും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ട്രസ്റ്റിന് കഴിയുമെന്നും, വിശ്വാസികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അത് സഹായിക്കുമെന്നും ഹൊസബാലെ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  an hour ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  an hour ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  2 hours ago
No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  2 hours ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  2 hours ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  3 hours ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  3 hours ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  3 hours ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  3 hours ago