HOME
DETAILS

കാലിലെ പരിക്ക് ഒടുവില്‍ തലച്ചോറിലെ അണുബാധയായി; റാഞ്ചിയില്‍ യുവാവിന്റെ മരണത്തില്‍ ആശുപത്രിക്ക് നേരെ പ്രതിഷേധം

  
July 04, 2026 | 6:45 AM

medical negligence alleged in ranchi 18-year-old dies after leg injury treatment kin protest over 16 Lakh Bill


റാഞ്ചി: റോഡപകടത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ പതിനെട്ടുകാരന്‍ ആശുപത്രി അധികൃതരുടെ ഗുരുതരമായ പിഴവ് മൂലം മരിച്ചതായി പരാതി. ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള രാജ് ആശുപത്രിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ചികിത്സാപ്പിഴവ് മൂലം യുവാവ് മരിച്ചതിന് പിന്നാലെ 16 ലക്ഷം രൂപയുടെ ഭീമമായ ബില്ല് ആശുപത്രി അധികൃതര്‍ കൈമാറിയതോടെ ബന്ധുക്കള്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങി.

രാജു കുമാര്‍ രഞ്ജന്‍ എന്ന പതിനെട്ടുകാരനാണ് ചികിത്സയ്ക്കിടയില്‍ മരണപ്പെട്ടത്. വാഹന അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ചികിത്സ മുന്നോട്ടുപോകുന്നതിനിടെ യുവാവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു.

 തുടര്‍ന്ന് തലച്ചോറില്‍ അണുബാധയുണ്ടെന്ന് വ്യക്തമാക്കിയ ഡോക്ടര്‍മാര്‍ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി. ഏകദേശം 40 ദിവസത്തോളം വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷമാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

 

Relatives of an 18-year-old boy staged a massive protest against a hospital in Ranchi after he died of a brain infection during treatment for a leg fracture, followed by a hefty medical bill of ₹16 lakhs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂരില്‍ കോള്‍പാടത്ത് മിനി ബോട്ട് മറിഞ്ഞു; കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Kerala
  •  4 hours ago
No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  5 hours ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് , വിവരം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സലിങിനിടെ

Kerala
  •  5 hours ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  5 hours ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  6 hours ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  6 hours ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  6 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  7 hours ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  7 hours ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  7 hours ago