ഹെഡ്‌ഫോണ്‍ ധരിച്ച് റെയില്‍പാളത്തിന് സമീപം നടന്ന യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരുക്ക്
കൊല്ലം: ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് റെയില്‍പാളത്തിന് സമീപം നടന്നുപോവുകയായിരുന്ന യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരുക്ക്. അപകടത്തില്‍ യുവാവിന്റെ ഇടതുകൈ അറ്റുപോയി. ആര്യങ്കാവ് കോട്ടവാസല്‍ തട്ടേക്കാട്ടില്‍ ജോണ്‍ തോമസ് (25) ആണ് ഗുരുതരമായി പരുക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ടാണ് ആര്യങ്കാവ് കോട്ടവാസലിന് സമീപം അപകടമുണ്ടായത്. ഹെഡ്‌ഫോണ്‍ ധരിച്ച് മൊബൈല്‍ ഫോണില്‍ ശ്രദ്ധിച്ചുകൊണ്ട് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ജോണ്‍ തോമസിനെ ലോക്കോ പൈലറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പലതവണ ഹോണ്‍ മുഴക്കിയെങ്കിലും ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ ട്രെയിനിന്റെ മുന്നറിയിപ്പ് യുവാവ് കേട്ടില്ലെന്നാണ് വിവരം.
ട്രാക്കില്‍ നിന്ന് മാറാതിരുന്നതിനെ തുടര്‍ന്ന് ട്രെയിന്‍ തട്ടി അപകടമുണ്ടായി. ഇടതുകൈ അറ്റുപോകുകയും കാലുകള്‍ക്കും ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ ജോണ്‍ തോമസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
A 25-year-old man, John Thomas from Tattaykattil, Kottavasal, Aryankavu, was seriously injured after being hit by a train while walking near the railway track wearing headphones. He lost his left arm in the accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."