13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ 13 വയസുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാറാണ് കേസെടുത്തത്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി.
സംഭവത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. അഞ്ച് പേര്‍ നേരിട്ട് തന്നെ പീഡിപ്പിച്ചുവെന്നും ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.
കൗണ്‍സിലിങ്ങിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലിസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി.) ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മൊഴി രേഖപ്പെടുത്തി തുടര്‍ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
The State Commission for Protection of Child Rights has taken suo moto cognizance of the case where a 13-year-old girl in Pathanamthitta was allegedly sexually abused by her classmates. Based on media reports, Commission Chairperson K.V. Manoj Kumar registered the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."