നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊക്‌റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോഗ്രാമിലധികം കുറഞ്ഞു. കൊക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെയാണ് ഇക്കാര്യം അറിയിച്ചത്. വാങ്ചുകിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും അദ്ദേഹത്തിന്റെ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞുവരുന്നതായും ദിപ്‌കെ പറഞ്ഞു. സമരം ഏഴുദിവസം പിന്നിട്ടതോടെയാണിത്.
വാങ്ചുകിന്റെ ആരോഗ്യം സംബന്ധിച്ച് തങ്ങൾക്ക് അതിയായ ആശങ്കയുണ്ടെന്ന് അഭിജിത് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാനെതിരേ നടപടിയെടുക്കണമെന്ന് താൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. അതുവരെ വാങ്ചുക് നിരാഹാരം തുടരും. അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും ജന്തർ മന്ദറിൽ എത്തണമെന്നും ദിപ്‌കെ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."