HOME
DETAILS

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

  
July 05, 2026 | 6:21 PM

plus one classes to begin in the state from tomorrow severe seat crisis in malabar thousands left out

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് നാളെ (തിങ്കളാഴ്ച) തുടക്കമാകുമ്പോഴും മലബാറിലെ സീറ്റ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. മൂന്ന് പ്രധാന അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്നത്. അതേസമയം, തെക്കൻ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന വിരോധാഭാസവുമുണ്ട്.

ഏറ്റവും രൂക്ഷമായ പ്രതിസന്ധി മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ ആകെ 82,753 അപേക്ഷകരുള്ളതിൽ ഇതുവരെ പ്രവേശനം നേടിയത് 64,393 പേർ മാത്രമാണ്. ഇനി അവശേഷിക്കുന്ന 4,812 സീറ്റുകളിൽ മുഴുവൻ പേർക്ക് പ്രവേശനം നൽകിയാൽ പോലും 13,548 കുട്ടികൾക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. സമാനമായ രീതിയിൽ പാലക്കാട് ജില്ലയിൽ 11,602 കുട്ടികളും, കോഴിക്കോട് ജില്ലയിൽ 11,547 അപേക്ഷകരുണ്ടായിരിക്കെ വെറും 3,409 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. കണ്ണൂരിൽ 6,514 പേരും കാസർകോട് 3,853 പേരും വയനാട്ടിൽ 1,779 പേരും (ലഭ്യമായ സീറ്റുകൾ 906) പ്രവേശനം കാത്തിരിക്കുകയാണ്.

മലബാറിലെ അവസ്ഥയ്ക്ക് വിപരീതമായി തെക്കൻ ജില്ലകളിൽ സീറ്റുകൾ അധികമാണ്. തിരുവനന്തപുരത്ത് 1,343 പേർ സീറ്റിനായി കാത്തിരിക്കുമ്പോൾ ഒഴിഞ്ഞുകിടക്കുന്നത് 3,043 സീറ്റുകളാണ്. പത്തനംതിട്ടയിൽ 1,728 പേർക്ക് 2,737 സീറ്റുകളും, കോട്ടയത്ത് 2,178 പേർക്ക് 2,390 സീറ്റുകളും ലഭ്യമാണ്.

മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ വിവരങ്ങൾ

തൃശൂർ: 8,013 പേർ ബാക്കി (ലഭ്യമായ സീറ്റുകൾ: 3,476)

എറണാകുളം: 6,242 പേർ ബാക്കി (ലഭ്യമായ സീറ്റുകൾ: 3,706)

കൊല്ലം: 4,765 പേർ ബാക്കി (ലഭ്യമായ സീറ്റുകൾ: 3,081)

ഇതുവരെയുള്ള പ്രവേശന കണക്കുകൾ (സംസ്ഥാനതലം)

ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 3,59,890 പേർ പ്ലസ് വൺ പ്രവേശനം നേടിയിട്ടുണ്ട്.

സർക്കാർ സ്കൂൾ മെറിറ്റ് സീറ്റ്: 1,83,570

എയ്ഡഡ് സ്കൂൾ മെറിറ്റ് സീറ്റ്: 1,31,967

മാനേജ്മെന്റ് ക്വാട്ട (എയ്ഡഡ്): 16,584

കമ്യൂണിറ്റി ക്വാട്ട: 19,674

അൺഎയ്ഡഡ് സ്കൂളുകൾ: 10,589

മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ: 1,191

സർക്കാർ, എയ്ഡഡ് മേഖലകളിലായി ഇനി 12,226 മെറിറ്റ് സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിന് പുറമെ മാനേജ്മെന്റ് ക്വാട്ടയിൽ 21,747 സീറ്റുകളും കമ്യൂണിറ്റി ക്വാട്ടയിൽ 4,118 സീറ്റുകളും നിലവിലുണ്ട്.

സപ്ലിമെന്ററി അലോട്ട്മെന്റ് ഈ മാസം 13 മുതൽ

അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ഈ മാസം 13-ന് ആരംഭിക്കും. നിലവിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ഈ ഘട്ടത്തിൽ അപേക്ഷ പുതുക്കി നൽകേണ്ടതാണ്. മുൻപ് അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാനും ഈ ഘട്ടത്തിൽ അവസരമുണ്ടായിരിക്കും.

 

Plus One (Class 11) higher secondary classes are scheduled to commence across Kerala tomorrow. However, the academic year begins amidst a severe shortage of seats, particularly in the Malabar region (northern Kerala). Despite various government measures, tens of thousands of eligible students who passed their SSLC exams are still left without admission, sparking widespread concern among students and parents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  3 hours ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  4 hours ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  5 hours ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  5 hours ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  5 hours ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  5 hours ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  6 hours ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  6 hours ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  6 hours ago