സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാതൃകയായി അവയവദാനം. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിയായ ഏഴ് വയസുകാരന്‍ മാസ്റ്റര്‍ ലോകിനേനി യാഷ്വന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കുടുംബത്തിന്റെ സമ്മതത്തോടെ ആറ് അവയവങ്ങള്‍ വിവിധ ആശുപത്രികളിലെ രോഗികള്‍ക്ക് കൈമാറുകയാണ്.
ഇരു വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. ഒരു വൃക്ക കോഴിക്കോട് ഇക്ര ആശുപത്രിയില്‍ ചികിത്സയിലുള്ള 17 വയസ്സുള്ള കണ്ണൂര്‍ സ്വദേശിക്ക് എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ആംബുലന്‍സ് പുറപ്പെട്ടു. ഇതിനായി റോഡില്‍ പ്രത്യേക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്കാണ് നല്‍കുന്നത്. കരള്‍ കിംസ് ഹെല്‍ത്തില്‍ ചികിത്സയിലുള്ള രോഗിക്കും, കോര്‍ണിയകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കും (ആര്‍.ഐ.ഒ.), ഹൃദയ വാല്‍വ് എസ്.സി.ടി.ഐ.എം.എസ്.ടി.യിലേക്കുമാണ് കൈമാറുന്നത്.
ജൂണ്‍ 29നാണ് സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് ലോകിനേനി യാഷ്വന് ഗുരുതരമായി പരുക്കേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം കിംസ് ഹെല്‍ത്തിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ ജൂലൈ 5 രാവിലെ 10.38ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
The state once again sets an example with organ donation.The organs of 7-year-old Master Lokineni Yashwanth, a Tamil Nadu native who suffered brain death due to serious injuries in a road accident, are being donated.With the family's consent, six organs are being given to patients in various hospitals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."