ഫസല്‍ വധക്കേസ്: എലി കൊണ്ടുപോയെന്ന് കരുതിയ ചോരപുരണ്ട തൂവാല കോടതിയില്‍ നിന്ന് തന്നെ കണ്ടെത്തി
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ ചോരപുരണ്ട തൂവാല ഒടുവില്‍ കണ്ടെത്തി. എറണാകുളം സിജിഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന ഈ മുഖ്യ തെളിവ് കസ്റ്റഡിയില്‍ നിന്ന് കാണാതായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കോടതി സമുച്ചയത്തില്‍ നിന്ന് തന്നെ കണ്ടുകിട്ടിയിരിക്കുന്നത്. തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് 'എലി കൊണ്ടുപോയത്' എന്ന് രേഖപ്പെടുത്തിയിരുന്നതാണ് കേസില്‍ വലിയ നാടകീയത സൃഷ്ടിച്ചത്.
കഴിഞ്ഞ തവണ കേസിന്റെ വിസ്താര വേളയില്‍ ഈ തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടപ്പോഴാണ് തൊണ്ടിമുതല്‍ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സീല്‍ ചെയ്ത കവറിലുണ്ടായിരുന്ന ചോരപുരണ്ട തൂവാല എലി കരണ്ടുപോയി എന്നാണ് രേഖകളില്‍ ഉണ്ടായിരുന്നത്. ഇതേത്തതുടര്‍ന്ന് സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കോടതിയില്‍ നടത്തിയ വിശദമായ തിരച്ചിലില്‍ നിര്‍ണായക തെളിവ് തിരികെ ലഭിക്കുന്നത്.
2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല ചെയ്യപ്പെടുന്നത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഫസലിന്റെ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരാണ് ഈ കേസിലെ പ്രധാന പ്രതികള്‍.
The blood-stained handkerchief, a crucial piece of evidence in the Thalassery Fasal murder case which was previously noted as 'carried away by rats', has been recovered from the Ernakulam CGM court premises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."