വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ച തുകയുമായി ബന്ധപ്പെട്ട സി.പിഎമ്മിന്റെവാദം തെറ്റെന്ന് മുഖ്യമന്ത്രി. 6000 കോടി മുടക്കിയെന്ന വാദം തെറ്റാണെന്നും ആകെ 3,764 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ കണക്ക് നല്‍കി . സിപിഎം എം.എല്‍.എമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. അദാനി ആദ്യഘട്ടത്തില്‍ മുടക്കിയത് 2454 കോടിയാണ്. കേന്ദ്ര സര്‍ക്കാര്‍ വി.ജി.എഫ് ഫണ്ടില്‍ നിന്ന് 817 കോടിയും ലഭിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി 2497 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 6000 കോടി രൂപയും നല്‍കിയിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. തുറമുഖത്തിനായി 13,000 കോടി നിക്ഷേപം നടത്തി 49 ശതമാനം ഓഹരിയും കൈക്കലാക്കിയ എം.എസ്.സി എന്ന കപ്പല്‍ കമ്പനി വിഴിഞ്ഞത്തെ തങ്ങളുടെ കുത്തകയാക്കി മാറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. താന്‍ അറിഞ്ഞിട്ടില്ലെന്നും പത്രത്തിലൂടെയാണ് ഇക്കാര്യം അറിഞ്ഞതുമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.
ജൂണ്‍ 30-ന് അദാനി അധികൃതര്‍ സെബിക്ക് കത്തുനല്‍കിയതിന് പിന്നാലെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്. 25 ശതമാനം ഓഹരി വില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയണമെന്ന ചട്ടം ഇവിടെ നടപ്പിലായില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയായതിനുശേഷം ധനകാര്യവും തുറമുഖവും നിയമവും അടക്കമുള്ള വകുപ്പുകള്‍ വി.ഡി.സതീശന്‍ കൈയില്‍വെച്ചത് ഡീലുകള്‍ക്കു വേണ്ടിയാണെന്ന് കരുതുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
Kerala Chief Minister clarified in the Assembly that the state's contribution to the Vizhinjam Port project is ₹3,764 crore, rejecting claims that ₹6,000 crore was spent. He also detailed Adani's investment and the Centre's VGF funding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."