HOME
DETAILS

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

  
July 07, 2026 | 6:34 AM

etihad-energy-signs-10-year-fuel-supply-deal-with-fujairah-government

ദുബൈ: ഇത്തിഹാദ് എനര്‍ജി ഹോള്‍ഡിംഗ് ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ (ഓഫ്‌ടേക്ക്) കരാര്‍ ഒപ്പുവെച്ചു. കമ്പനി ഫുജൈറയില്‍ സ്ഥാപിക്കുന്ന ഇത്തിഹാദ് റിഫൈനറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പെട്രോള്‍ ഉള്‍പ്പെടെയുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാറാണിത്. പദ്ധതിയുടെ നിര്‍ണായക വാണിജ്യ നാഴികക്കല്ലായ ഈ കരാര്‍ ഫുജൈറയുടെ പ്രാദേശിക ഊര്‍ജകേന്ദ്രമെന്ന സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന കരാര്‍ 10 വര്‍ഷത്തേക്കാണ് നിലവിലുണ്ടാകുക. റിഫൈനറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉല്‍പ്പാദിപ്പിക്കുന്ന യൂറോ 5 നിലവാരത്തിലുള്ള പെട്രോളും അനുബന്ധ ഉല്‍പ്പന്നങ്ങളും ഈ കരാറിന്റെ ഭാഗമായി വിതരണം ചെയ്യും. നാഫ്തയെ യൂറോ 5 നിലവാരത്തിലുള്ള പെട്രോളാക്കി മാറ്റുന്ന റിഫൈനറി മേഖലയിലെ ശുദ്ധമായ ഗതാഗത ഇന്ധനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാന്‍ സഹായിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 

നിലവിലുള്ള ഘട്ടം 1, ഘട്ടം 2 സ്റ്റോറേജ് ടാങ്കുകളും പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തും. റിഫൈനറിയുടെ എന്‍ജിനീയറിങ്, ഡിസൈന്‍ പഠനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹണിവെല്‍ യു.ഒ.പി (Honeywell UOP), പി.ഇ.ജി എന്നീ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് 300 മുതല്‍ 350 മില്യണ്‍ ഡോളര്‍ വരെയായിരിക്കുമെന്നാണ് നിലവിലെ കണക്ക്. അന്തിമ നിക്ഷേപ തീരുമാനം എടുത്തതിന് ശേഷമായിരിക്കും റിഫൈനറിയുടെ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുക.

പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ കമ്പനിയ്ക്കും ഓഹരിയുടമകള്‍ക്കും കുറഞ്ഞത് 1 ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല മൂല്യവര്‍ധന ലഭിക്കുമെന്നാണ് എത്തിഹാദ് എനര്‍ജിയുടെ പ്രതീക്ഷ. എന്നാല്‍ ഇത് അന്തിമ പഠനങ്ങളുടെയും നിക്ഷേപ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

റിഫൈനറി, സംഭരണം, ലോജിസ്റ്റിക്‌സ്, സമുദ്ര അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര ഊര്‍ജ ശൃംഖല വികസിപ്പിക്കുകയെന്ന കമ്പനിയുടെ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണബങ്കറിംഗ് കേന്ദ്രങ്ങളിലൊന്നായ ഫുജൈറ, അന്താരാഷ്ട്ര ഊര്‍ജ വ്യാപാരത്തിലെ തങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന നിരവധി നിക്ഷേപങ്ങള്‍ക്ക് ഇതിനകം വേദിയായിട്ടുണ്ട്.

English Summary:
Etihad Energy Holding has signed a 10-year fuel offtake agreement with the Fujairah Government for gasoline from its planned refinery. The $300–350 million project will produce Euro 5 gasoline, tsrengthen Fujairah's role as a regional energy hub, and is expected to generate at least $1 billion in long-term value.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുരങ്കപാത മണ്ണിടിച്ചില്‍: മരണം നാലായി; ഒരാളുടെ നില ഗുരുതരം

Kerala
  •  4 hours ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  5 hours ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  5 hours ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  5 hours ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  5 hours ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  6 hours ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  6 hours ago
No Image

ഫസല്‍ വധക്കേസ്: എലി കൊണ്ടുപോയെന്ന് കരുതിയ ചോരപുരണ്ട തൂവാല കോടതിയില്‍ നിന്ന് തന്നെ കണ്ടെത്തി

Kerala
  •  6 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയില്‍, പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

Kerala
  •  7 hours ago