HOME
DETAILS

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

  
Web Desk
July 09, 2026 | 9:16 AM

PSC exam irregularities Crime Branch probe ordered

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പി.എസ്.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് നടന്നെന്ന പരാതികളില്‍ ആരോപണവിധേയര്‍ക്കെതിരേ കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും സര്‍ക്കാര്‍ പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്.

സംസ്ഥാന പൊലിസ് മേധാവിയോട് തുടര്‍നടപടികള്‍ സ്വീകരിക്കാനും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. സംഘത്തില്‍ ഒരു എസ്.പി., ഒരു ഡി.വൈ.എസ്.പി. എന്നിവരും അംഗങ്ങളായിരിക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ അന്തിമ തീരുമാനമെടുക്കുക. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ ഫയലുകളും രേഖകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ പി.എസ്.സിക്ക് കത്ത് നല്‍കും.

അതേസമയം, പരീക്ഷാ മൂല്യനിര്‍ണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്.പി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വ്യക്തമായ ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരന്‍ മൊഴിയില്‍ വ്യക്തമാക്കി.

ഇതിനിടെ, പി.എസ്.സി ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.എസ്.സി ആസ്ഥാനത്ത് പ്രതിഷേധിച്ചു. ചെയര്‍മാന്റെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ നാല് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി പി.എസ്.സി അധികൃതര്‍ അറിയിച്ചു. അതേസമയം, സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു.

The Home Department has issued an order for a Crime Branch investigation into allegations related to irregularities in PSC exams.Chief Minister V.D. Satheesan had announced yesterday that the decision was taken at the cabinet meeting. The Crime Branch has been tasked with investigating recent complaints and allegations regarding the conduct of PSC exams.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  3 hours ago
No Image

കള്ളാടിയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നോയെന്ന് പരിശോധിക്കും: മന്ത്രി പി.കെ ബഷീര്‍

Kerala
  •  3 hours ago
No Image

സാവരിയ കൊലക്കേസ്: ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍; മതപരിവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം

Kerala
  •  3 hours ago
No Image

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

National
  •  4 hours ago
No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  4 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  4 hours ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  4 hours ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  5 hours ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  5 hours ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  5 hours ago