കള്ളാടിയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നോയെന്ന് പരിശോധിക്കും: മന്ത്രി പി.കെ ബഷീര്‍
കള്ളാടി: കള്ളാടിയില്‍ അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാണം നടന്നോയെന്ന കാര്യത്തില്‍ കാര്യക്ഷമമായ പരിശോധനകള്‍ നടത്തുമെന്ന് മന്ത്രി പി.കെ.ബഷീര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുള്ള മണ്ണ് ഒരു പ്രത്യകതരം മണ്ണാണ്. വി.ഡി.സതീശന്‍ മണ്ണ് പരിശോധന നടത്തുമെന്ന് പറഞ്ഞ സമയത്ത് എല്ലാവരും അദ്ദേഹത്തിന് എതിരെ ട്രോളുകളും മറ്റും ഇറക്കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എന്നാല്‍ സുരക്ഷയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സോണുകള്‍ തിരിച്ചുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഒന്നാമത്തെ സോണും രണ്ടാമത്തെ സോണും കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ പരിശോധനകള്‍ നടത്തുകയെന്ന് മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു.
ഇന്നത്തെ പരിശോനയില്‍ നാലു മൃതദേഹം ലഭിച്ചിരുന്നു. ഇതോടുകൂടി മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. രണ്ടാമത്തെ മൃതദേഹം ഹിമാചല്‍ സ്വദേശി രാഹുല്‍ ശര്‍മ്മയുടെതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ലഭിച്ചതില്‍ മൂന്നു പേരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരുന്നു. അതേ സമയം പുഴ കേന്ദ്രീകരിച്ചും പരിശോധനകള്‍ പുരോഗമിക്കുകയാണ്. മഴ ഇന്നും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാക്കുന്നുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പാരിസ്ഥിതിക അനുമതി ലഭിച്ച സമയത്ത് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണോ കമ്പനിയുടെ പ്രവര്‍ത്തി നടന്നിരുന്നതെന്ന് അന്വേഷണത്തിന്റെ ഭാഗമായി വരും.
ചൊവ്വാഴ്ചയായിരുന്നു തുരങ്കപ്പാത നിര്‍മ്മാണം പുരോഗമിക്കുന്ന കള്ളാടിയില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞ് അപകടമുണ്ടായത്. അടിയന്തരമായി മണ്ണുനീക്കണമെന്ന നിര്‍ദേശം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ കരാറുകാര്‍ നിര്‍ദേശം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊങ്കണ്‍ റെയില്‍വേയ്ക്കാണ് നിര്‍മാണ ചുമതല. അവരില്‍ നിന്ന് കരാറെടുത്ത ദിലീപ് ബില്‍ഡ് കോണ്‍. ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ജീവനക്കാരുള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."