കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു
മലപ്പുറം: എടരിക്കോട് വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) രണ്ട് യുവാക്കൾ പൊലിസിന്റെ പിടിയിലായി. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലിസ് ചൈൽഡ് വെൽഫെയർ ബോർഡിന് (CWC) മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരെയാണ് കൽപകഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 1.24 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരിക്കടത്ത് സംഘത്തിന്റെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വരുംദിവസങ്ങളിൽ വിദഗ്ധ കൗൺസിലിംഗ് നൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൽപകഞ്ചേരി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Two youths were arrested in Malappuram after police intercepted their car and seized commercial quantities of MDMA. A minor girl who was traveling with them was later released and handed over to her parents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."