വി.എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പരാതിക്ക് പിന്നാലെ നടപടി, പൊലിസ് കേസെടുത്തു
തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു.
മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് ഐ.ഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലിസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലേയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തെറ്റായ പ്രസ്താവന വി.എം. സുധീരന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സുധീരന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നായിരുന്നു സുധീരന്റെ പരാതി. തുടര്‍ന്നാണ് സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജ പ്രചാരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയെ സമീപിച്ചത്. പരാതി നല്‍കിയ വിവരം ഫേസ്ബുക്കിലൂടെ സുധീരന്‍ തന്നെയാണ് പുറത്തുവിട്ടത്.
Kerala Police have registered a case following a complaint over a fake Facebook post targeting V. M. Sudheeran. The alleged post, which falsely attributed content to the senior Congress leader, prompted legal action after the complaint was filed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."