HOME
DETAILS

"മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ"; വധശിക്ഷാ ഭീഷണിക്കിടെയും ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന

  
Web Desk
July 10, 2026 | 1:27 PM

if i die it should be in my own country sheikh hasina to return to bangladesh despite execution threat

ന്യൂഡൽഹി: വധശിക്ഷയടക്കമുള്ള കടുത്ത ഭീഷണികൾ നിലനിൽക്കുമ്പോഴും ജന്മനാട്ടിലേക്ക് ഉടൻ തിരിച്ചുപോകുമെന്ന പ്രഖ്യാപനവുമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരികെപ്പോകുമെന്നും അവിടെയുള്ള സർക്കാരിന് മുന്നിൽ കീഴടങ്ങുമെന്നും അവർ വ്യക്തമാക്കി. മടങ്ങിയെത്തിയാലുടൻ താൻ വധിക്കപ്പെട്ടേക്കാമെന്ന് അറിയാമെന്നും, എങ്കിലും പാർട്ടിയിലെ സഹപ്രവർത്തകർക്കൊപ്പം കീഴടങ്ങാനാണ് തീരുമാനമെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ശൈഖ് ഹസീന പറഞ്ഞു.

2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി വിപ്ലവത്തെത്തുടർന്നാണ് ശൈഖ് ഹസീന രാജ്യം വിട്ടത്. നിലവിൽ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. തിരിച്ചുപോക്കിൽ വലിയ സുരക്ഷാഭീഷണിയുണ്ടെന്നും 78-കാരിയായ ശൈഖ് ഹസീന തുറന്നുപറയുന്നു.

"സ്വന്തം നാട്ടിൽ കാൽകുത്തിയാലുടൻ അവരെന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ വധിച്ചേക്കാം. എങ്കിലും എനിക്ക് പോയേ തീരൂ. മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ വെച്ചായിരിക്കണം. എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണിൽ എന്റെ രക്തവും വീഴട്ടെ."

താൻ മുൻപും നിരവധി തവണ തടവറയിൽ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ തുറുങ്കിലടക്കപ്പെടുന്നതിനെ ഭയപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അവാമി ലീഗ് പാർട്ടിയുടെ നേതാക്കളെ പൂർണ്ണമായി ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്. ഈ വർഷം തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഹസീന നേരത്തെ എൻ.ഡി.ടി.വിയോടും വ്യക്തമാക്കിയിരുന്നു.

കടുത്ത കേസുകളും വധശിക്ഷാ വിധിയും

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുറഹ്മാന്റെ മകളാണ് ഹസീന. 1996–2001, 2009–2024 കാലയളവുകളിലാണ് രാജ്യം ഭരിച്ചത്. എന്നാൽ 2024 ജൂലൈയിൽ ആരംഭിച്ച പ്രക്ഷോഭത്തെത്തുടർന്ന് അവർക്ക് അധികാരം ഒടുഴിയേണ്ടി വന്നു. നിലവിൽ ഹസീനക്കെതിരെ നിരവധി കേസുകളാണ് ബംഗ്ലാദേശിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടെന്ന കേസിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ധാക്കയിലെ 'പൂർബാചൽ ന്യൂ ടൗൺ' സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് കാട്ടിയെന്ന രണ്ട് കേസുകളിലായി ഈ വർഷം ഫെബ്രുവരിയിൽ കോടതി ഇവർക്ക് 10 വർഷം (അഞ്ച് വർഷം വീതം) തടവുശിക്ഷ വിധിച്ചിരുന്നു.

ഈ അഴിമതിക്കേസിൽ ഹസീനയുടെ കുടുംബാംഗങ്ങൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്. അനന്തരവളായ തുലീപ് റിസ്‌വാന സിദ്ദീഖിന് നാല് വർഷവും, മറ്റൊരു അനന്തരവളായ അസ്മിന സിദ്ദീഖ്, അനന്തരവൻ റദ്‌വാൻ മുജീബ് എന്നിവർക്ക് ഏഴ് വർഷം വീതവുമാണ് ധാക്ക സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

രണ്ട് വർഷമായി ഇന്ത്യയിൽ തുടരുന്ന ശൈഖ് ഹസീനയെ വിട്ടുനൽകണമെന്നാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാർ നിരന്തരം ആവശ്യപ്പെടുന്നത്. ഹസീനയെ കൈമാറണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് അധികൃതർ ഇന്ത്യയെ ഔദ്യോഗികമായി സമീപിക്കുന്നതിനിടയിലാണ്, നിയമത്തിന് മുന്നിൽ കീഴടങ്ങാൻ തയ്യാറായി നാട്ടിലേക്ക് മടങ്ങുമെന്ന ഹസീനയുടെ നിർണ്ണായക പ്രഖ്യാപനം വരുന്നത്.

 

former bangladesh prime minister sheikh hasina has expressed her desire to return to her home country, stating that if she dies, it should be in her own homeland. she remains determined to return despite facing severe political turmoil and the threat of execution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ടയര്‍ യാത്രയ്ക്കിടെ തീപിടിച്ച് കത്തി; ആര്‍ക്കും പരുക്കുകളില്ല

Kerala
  •  2 hours ago
No Image

വീട്ടിൽ അതിക്രമിച്ചുകയറി; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 hours ago
No Image

എംബാപ്പെയെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുക്കിയത് സ്വകാര്യ ജെറ്റും ആഡംബര വിരുന്നും; ട്രാൻസ്ഫർ രഹസ്യങ്ങൾ വെളിപ്പെടുത്തി ജാർഗൻ ക്ലോപ്പ്!

Football
  •  3 hours ago
No Image

E20 പെട്രോൾ ഉപയോഗിച്ചാൽ മൈലേജ് കുറയും, പഴയ വാഹനങ്ങൾക്ക് പണിയും കിട്ടും; ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

National
  •  3 hours ago
No Image

മെസ്സിയുടെ പെനാൽറ്റി പിഴച്ചു, ചായക്കടയിൽ കൂട്ടത്തല്ല്; ബംഗ്ലാദേശിൽ ഫുട്ബോൾ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു!

Football
  •  3 hours ago
No Image

മൊറോക്കോയ്ക്കെതിരെ പരിക്കേറ്റ് കളം വിട്ടു; സെമിയിൽ എംബാപ്പെ കളിക്കുമോ? ആശങ്കകൾക്ക് മറുപടിയുമായി ഫ്രഞ്ച് നായകൻ

Football
  •  3 hours ago
No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു

Kerala
  •  3 hours ago
No Image

യുഎഇയുടെ മുഖച്ഛായ മാറ്റാൻ 9 മെഗാ പ്രോജക്ടുകൾ; ദുബൈ ലൂപ്പ് മുതൽ ഡിസ്നി റിസോർട്ട് വരെ അണിയറയിൽ

uae
  •  3 hours ago
No Image

കേരളത്തിലെ കമ്പനി പൂട്ടുമെന്ന് കോറോ ഹെല്‍ത്ത്: ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല

Kerala
  •  3 hours ago
No Image

യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്: ദക്ഷിണേന്ത്യൻ റൂട്ടുകളിൽ ഇപ്പോഴും നിരക്കുയർന്നുതന്നെ; വേനൽക്കാല ഓഫറുകൾ ജൂലൈ അവസാനം വരെ മാത്രം

uae
  •  4 hours ago