HOME
DETAILS

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

  
Web Desk
July 10, 2026 | 4:43 PM

toddler dies after condition worsens following anesthesia in payyannur

കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരണപ്പെട്ടത്. ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പൊലിസിൽ പരാതി നൽകി.

കളിക്കുന്നതിനിടെ ചുണ്ടിനും താടിക്കും പരുക്കേറ്റതിനെ തുടർന്ന് കുഞ്ഞിന് തുന്നലിടാനായാണ് (സ്റ്റിച്ച്) മാതാപിതാക്കൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വെച്ച് തുന്നലിടുന്നതിന് മുന്നോടിയായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. പിന്നാലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

വിവാഹം കഴിഞ്ഞ് എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച ഏക മകനാണ് ദേവാൻഷ്. കുഞ്ഞിന്റെ വേർപാടിൽ തകർന്നിരിക്കുകയാണ് ഈ കുടുംബം. സംഭവത്തിൽ ബന്ധുക്കൾ പൊലിസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

 

A one-and-a-half-year-old child, who was undergoing medical treatment at a hospital in Payyannur, passed away after his condition critically deteriorated following the administration of anesthesia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  an hour ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  2 hours ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  2 hours ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  2 hours ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  2 hours ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  2 hours ago
No Image

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; എംപാനൽ ജീവനക്കാർക്ക് ലഭിച്ചത് പകുതി തുക മാത്രം

Kerala
  •  3 hours ago
No Image

ഏഴ് സെക്കൻഡിൽ ബാഗ് സ്ക്രീനിംഗ്, പുതിയ വെറ്റ് റൂമുകൾ; വേനൽക്കാല യാത്രാ തിരക്കിനെ നേരിടാൻ ദുബൈ വിമാനത്താവളം സജ്ജം

uae
  •  3 hours ago
No Image

ലോകകപ്പിലെ നാടകീയ പുറത്താകൽ: വികാരഭരിതനായി മുഹമ്മദ് സലാ; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

Football
  •  3 hours ago
No Image

പത്തനാപുരത്ത് 19-കാരിയെ വീട്ടിൽ കയറി വലിച്ചിറക്കി നിലത്തിട്ട് മർദിച്ചു; അയൽവാസി അറസ്റ്റിൽ, ഭാര്യയും മകനും ഒളിവിൽ

Kerala
  •  3 hours ago