പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി
കോഴിക്കോട്: മോചനദ്രവ്യം ആവശ്യപ്പെട്ട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ അക്രമി സംഘം പിടിയില്‍. വിഷ്ണു സല്‍മാന്‍, ആട് ഷമീര്‍, ഡേവിസ്, ജാംസണ്‍ എന്നിവരാണ് പിടിയിലായത്.
ഇവരെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചു. ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാനാണ് എസ്.ഐ.ടി സംഘം പെരുവയലിലുള്ള വീട്ടിലെത്തുന്നത്.
എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമി സംഘം തോക്കു ചൂണ്ടുകയും സ്‌ഫോടന വസ്തുക്കള്‍ എറിയുകയും ചെയ്തു ആക്രമണത്തില്‍ എഎസ്.ഐ.ടി സംഘത്തിലെ നാലു പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
മുഖത്തും ശരീരത്തിലെ വിവിധ ഭാഗങ്ങളിലുമാണ് പരിക്കേറ്റത്. പിന്നീട് മാവൂര്‍, കുന്ദമംഗലം സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലിസ് സംഘം എത്തിയാണ് പ്രതികളെ പിടികൂടിയത്.
An armed group allegedly threatened police officers with a firearm and hurled explosive devices during a confrontation, triggering a major security response. Additional police personnel were deployed to the scene, and the suspects were eventually overpowered and taken into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."