വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ വയോധിക സരസമ്മാളിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. ആട്ടയാംപതി സ്വദേശി ഉദയകുമാറും 17-കാരനായ സഹായിയുമാണ് തമിഴ്‌നാട്ടില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയോധിക ധരിച്ചിരുന്ന രണ്ട് മൂക്കുത്തികള്‍ കവര്‍ന്നെടുക്കാനായിരുന്നു ആക്രമണമെന്ന് പൊലിസ് അറിയിച്ചു. രണ്ടാം പ്രതിക്കെതിരേയും നേരത്തേ കേസുകളുണ്ടെന്നാണ് വിവരം.
പ്രതിയായ ഉദയകുമാറിന്റെ വീട്ടില്‍വച്ചാണ് സരസമ്മാളിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സരസമ്മാളിനെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയ ശേഷം ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടുകയും കൊടുവാള്‍ ഉപയോഗിച്ച് കഴുത്തില്‍ വെട്ടി മരണം ഉറപ്പാക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മൃതദേഹം ശുചിമുറിയിലുണ്ടായിരുന്ന ഡ്രമ്മില്‍ ഇട്ട് കത്തിച്ചു. പൂര്‍ണമായി കത്താതിരുന്ന മൃതദേഹം ചാക്കില്‍ കെട്ടി പ്രതിയുടെ വീടിന് പിന്നില്‍ കുഴിച്ചുമൂടുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി പൊലിസ് അറിയിച്ചു.
Two people have been arrested in connection with the case in Kozhinjampara where elderly woman Sarasamma was murdered, and her body was burned and buried.Udayakumar, a native of Attayampathy, and a 17-year-old accomplice were taken into police custody from Tamil Nadu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."