തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് (ടി.എം.സി) വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി പശ്ചിമ ബംഗാള്‍ പൊലിസ് മരവിപ്പിച്ചു. ഇതോടെ മരവിപ്പിച്ച ടി.എം.സിയുടെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 15 ആയി.
പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലായി വിവിധ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപം ഈ 15 അക്കൗണ്ടുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിശദാംശങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്.
ടി.എം.സിയുടെ മൂന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് പൊലിസിന്റെ പുതിയ നടപടി. ജസ്റ്റിസ് സുബ്രത താലൂക്ക്ദാര്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇടക്കാല ഉത്തരവുപ്രകാരം, സ്പെഷ്യല്‍ ഓഫീസര്‍ ഒപ്പിട്ട ചെക്കുകള്‍ വഴിമാത്രമേ ദൈനംദിന ഭരണച്ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, നിയമപരമായ ചെലവുകള്‍ എന്നിവയ്ക്കായി ടി.എം.സിക്ക് ഫണ്ട് ഉപയോഗിക്കാനാകൂ. സ്പെഷ്യല്‍ ഓഫീസര്‍ക്ക് പാര്‍ട്ടി ഫണ്ടില്‍ നിന്ന് പ്രതിമാസം 1.25 ലക്ഷം രൂപ ഓണറേറിയവും അനുവദിച്ചിട്ടുണ്ട്.
Trinamool Congress (TMC) has suffered another setback. West Bengal Police have frozen 12 more bank accounts of the party. With this, the total number of TMC bank accounts that have been frozen has now gone up to 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."