HOME
DETAILS

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

  
July 11, 2026 | 3:30 PM

parassala law college student sexually assaulted two held including minor

തിരുവനന്തപുരം: പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബു, വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച 17കാരൻ എന്നിവരെയാണ് കളിയിക്കാവിള പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ ഹാജരാക്കും.

ചെറുവാരക്കോണം സി.എസ്.ഐ. ലോ കോളേജിലെ അവസാന വർഷ വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. പരീക്ഷയ്ക്ക് ശേഷം സഹപാഠികൾക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥിനി. ചെറുവാരക്കോണം ആർ.പി.എസ്. ട്രേഡേഴ്സിന് സമീപം വെച്ച് ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിനിയെ കടന്നുപിടിച്ച ശേഷം അതിവേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വിദ്യാർഥിനി ആദ്യം പാറശ്ശാല പൊലിസിനെയാണ് സമീപിച്ചതെങ്കിലും, സംഭവം നടന്ന സ്ഥലം തമിഴ്‌നാട് അതിർത്തിയിലായതിനാൽ കളിയിക്കാവിള പൊലിസിൽ പരാതിപ്പെടാൻ നിർദേശിക്കുകയായിരുന്നു.

തുടർന്ന് കളിയിക്കാവിള പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ അതിവേഗം വലയിലാക്കുകയുമായിരുന്നു.

 

A law college student was sexually assaulted in Parassala, Thiruvananthapuram. Following the incident, the police arrested two individuals, including a minor boy, in connection with the assault.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  4 hours ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  5 hours ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  5 hours ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  5 hours ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  5 hours ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  6 hours ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  6 hours ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  6 hours ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  6 hours ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  6 hours ago