സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: സഹോദരന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണുമരിച്ചു. ഫ്രാൻസിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസർ (50), സഹോദരി വെസ്റ്റ് മാങ്കാവ് സ്വദേശിനി നസീമ (47) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
രാവിലെയാണ് നാസർ മരിച്ചത്. ഈ വിവരമറിഞ്ഞ് നാസറിന്റെ വീട്ടിലെത്തിയ നസീമ അവിടെവച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെസ്‌നിയാണ് മരിച്ച നാസറിന്റെ ഭാര്യ. മക്കൾ: സിയ ഫാത്തിമ, ഹയ ഫാത്തിമ. മറ്റു സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ കോയ, പരേതരായ ആലിക്കോയ, സിദ്ദീഖ്.
ചന്ദ്രിക ദിനപത്രം ജീവനക്കാരനും പന്നിയങ്കര മേഖല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ വെസ്റ്റ് മാങ്കാവ് എം.വി. നജീബാണ് മരിച്ച നസീമയുടെ ഭർത്താവ്. മക്കൾ: ദഹബീന, മുഹമ്മദ് യാസിം (യൂത്ത് ലീഗ് പന്നിയങ്കര മേഖല ട്രഷറർ), നഷ്വിൻ നവ്വാഫ് (എം.എസ്.എഫ് സൗത്ത് മണ്ഡലം സെക്രട്ടറി). മരുമകൻ: ഹാരിസ് ചേളാരി.
ഇരുവരുടെയും കബറടക്കം കണ്ണംപറമ്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.
In a tragic double heartbreak for the family, a woman collapsed and died upon reaching home after hearing the news of her brother's passing. She reportedly suffered a fatal collapse due to the sudden shock and intense grief of losing her sibling.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."