HOME
DETAILS

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

  
Web Desk
July 11, 2026 | 5:47 PM

post-election reinstatement delayed resentment grows in police force

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെ പഴയ തസ്തികകളിലേക്ക് തിരികെ നിയമിക്കാത്തതിൽ പൊലിസ് സേനയ്ക്കുള്ളിൽ അതൃപ്തി പുകയുന്നു. വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും മടക്കനിയമനം ഉണ്ടാകാത്തതാണ് പ്രതിഷേധത്തിന് കാരണം. ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ എതിർചേരിയിലുള്ള ചിലരെ മാറ്റിയതൊഴിച്ചാൽ ആഭ്യന്തരവകുപ്പ് കാര്യമായ അഴിച്ചുപണികൾക്കൊന്നും മുതിർന്നിട്ടില്ല.

ഒരേ ജില്ലയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂട്ടത്തോടെ സ്ഥലംമാറ്റിയത്. തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാലുടൻ ഇവരെ മുൻപ് ജോലി ചെയ്തിരുന്ന ഇടങ്ങളിലേക്ക് തിരികെ നിയമിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഈ നടപടികൾ അനിശ്ചിതമായി നീളുകയാണെന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന തസ്തികകളിൽ നിയമിക്കപ്പെട്ട പലരും ഇപ്പോഴും സ്റ്റേഷൻ ചുമതലകളിൽ തുടരുന്നതായും ആക്ഷേപമുണ്ട്.

അതേസമയം, പ്രതിഷേധം ശക്തമായതോടെ വരുംദിവസങ്ങളിൽ പൊലിസിൽ വ്യാപകമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന സൂചന. ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പൊലീസ് സ്റ്റേഷനുകളുടെ ചുമതല വീണ്ടും എസ്.ഐമാർക്ക് കൈമാറുന്ന പരിഷ്കാരം ഓഗസ്റ്റ് 15-ഓടെ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് നിലവിൽ സ്ഥലംമാറ്റ നടപടികൾ വൈകുന്നതെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങളുടെ വിശദീകരണം.

 

conclusion of the elections, police officers who were transferred as part of election procedures are facing severe delays in being reinstated to their original posts. This administrative delay has triggered widespread discontent and resentment within the police department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  4 hours ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  4 hours ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  4 hours ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  4 hours ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  5 hours ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 hours ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  5 hours ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  6 hours ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  6 hours ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  6 hours ago