HOME
DETAILS

ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള; സ്വര്‍ണ്ണവും, വെള്ളിയും കടത്തി; ക്ഷേത്രസമിതി ഉദ്യോഗസ്ഥന്‍ പിടിയില്‍ 

  
Web Desk
July 13, 2026 | 4:36 PM

temple committee official arrested in badrinath temple donation fraud

ഡെറാഡൂണ്‍: ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവത്തട്ടിപ്പില്‍ ക്ഷേത്രസമിതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബദരിനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്റെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രമോദ് നൗട്ടിയാലിയാണ് പിടിയിലായത്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് സ്വര്‍ണവും- വെള്ളി നാണയങ്ങളും പ്രതി തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

ജൂലൈ രണ്ടിന് നടന്ന കാണിക്ക എണ്ണലിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് ക്ഷേത്രം ഓഫീസര്‍ ഇന്‍-ചാര്‍ജ് യുധ്വീര്‍ പുഷ്പവാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബദരിനാഥ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

ക്ഷേത്രത്തിലെ എണ്ണല്‍ മുറിയില്‍ നിന്ന് 500 രൂപയുടെ നോട്ടുകള്‍, സ്വര്‍ണ-വെള്ളി നാണയങ്ങള്‍, ഒരു ശാലിഗ്രാം, കുങ്കുമപ്പൂവ് എന്നിവ പ്രതി കടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. മൊബൈല്‍ ഫോണിനടിയിലും പോക്കറ്റിലും ഒളിപ്പിച്ച് പ്രതി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്ക് കടന്നത്.

അതേസമയം അയോധ്യയിൽ രാമക്ഷേത്രത്തിലെ സംഭവാനക്കൊള്ള വിവാദത്തിന് പിന്നാലെ ഭൂമിയിടപാടുകളിലും വികസനനിര്‍മാണ പദ്ധതികളിലും അഴിമതി ആരോപണം ഉയരുകയാണ്. രാമക്ഷേത്രം, രാമകഥാ മ്യൂസിയം, ചുറ്റുമതില്‍, ക്ഷേത്രത്തിലേക്കുള്ള 'രാംപഥ്' ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഭക്തരുടെ ഭാഗത്ത് നിന്ന് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.

പദ്ധതികള്‍ക്കായി 1,600 മുതല്‍ 1,800 കോടി രൂപവരെ ചെലവ് കണക്കാക്കിയിരുന്നു. 13 കിലോമീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമുള്ള 'രാംപഥ്' നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിനായി റോഡിന്റെ വീതി കൂട്ടുന്നതിനുവേണ്ടി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചിരുന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആരോപണം.

ചുമരുകളുടെ നിര്‍മാണത്തില്‍ ഉണ്ടായ ഉയരവ്യത്യാസം മൂലം മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ തടസ്സപ്പെട്ടതായും, ഇതോടെ മലിനജലം പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്. കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സരയു നദിയിലെ മലിനീകരണത്തിന് പരിഹാരമായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

എന്നാല്‍ അഴിമതി ആരോപണങ്ങള്‍ രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് 15നു മുമ്പ് പൂര്‍ത്തിയാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോണമസ് വാഹനങ്ങൾ തിരിച്ചറിയാൻ പ്രത്യേക നമ്പർ പ്ലേറ്റ്; നിർണായക നീക്കവുമായി 'അബുദബി മൊബിലിറ്റി'

uae
  •  7 hours ago
No Image

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ആസ്ഥാനത്ത് മിന്നൽ പരിശോധന

Kerala
  •  7 hours ago
No Image

അർജന്റീനയെ തോൽപ്പിക്കാൻ ജേഴ്‌സി മാറിയെത്തി; ഒടുവിൽ ‘സ്പീഡ് ശാപം’ തീർത്തുകൊടുത്ത് മെസ്സിയും സംഘവും; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം!

Football
  •  7 hours ago
No Image

6200 ടൈഡോൾ ഗുളികൾ, 20 നൈട്രേസെപം ഗുളികകൾ; മരക മയക്കുമരുന്ന് ​ഗുളികകളുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ഓഗസ്റ്റിൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 3 ദിവസത്തെ ലോങ് വീക്കെൻഡ്; അവധി സാധ്യതകൾ ഇങ്ങനെ

uae
  •  8 hours ago
No Image

യുപിയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഗുണ്ടായിസം; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു

National
  •  8 hours ago
No Image

'മെസ്സി ഇപ്പോഴും മാന്ത്രികനാണ്, പക്ഷേ അവനെ പൂട്ടാൻ വഴിയുണ്ട്'; തന്ത്രങ്ങൾ ഉപദേശിച്ച് ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി

Football
  •  8 hours ago
No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  8 hours ago
No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  8 hours ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  8 hours ago