വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കോടതി വിധിയുടെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അത് ലഭിച്ച ശേഷം വിശദമായി പരിശോധിച്ചാകും തുടർനടപടികളെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ പുതിയ വഖഫ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് നിലവിലെ ഭരണസമിതി രൂപീകരിച്ചതെന്ന ആരോപണവുമായി ബന്ധപ്പെട്ട് നാല് പൊതുതാൽപര്യ ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഹരജികൾ പരിഗണിച്ചുകൊണ്ട് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
ഹൈക്കോടതി ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ
നയപരവും സാമ്പത്തികവുമായ തീരുമാനങ്ങൾ എടുക്കാനോ, ജുഡീഷ്യൽ സിറ്റിംഗ് നടത്താനോ നിലവിലെ ഭരണസമിതിക്ക് അധികാരമുണ്ടായിരിക്കില്ല. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ധനവിനിയോഗം നടത്തരുത്.
ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ വഖഫ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് താത്കാലിക ചുമതല നൽകാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നതുവരെയാണ് നിലവിലെ ഭരണസമിതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് കെ.എസ്. ഹംസ അധ്യക്ഷനായി പുനഃക്രമീകരിച്ച വഖഫ് ബോർഡിനെതിരെയാണ് ഹരജികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഭരണസമിതിയിൽ അമുസ്ലിങ്ങളെയും ഷിയാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്ന ആവശ്യവും, മുനമ്പം ഭൂമി വിഷയത്തിലെ ബോർഡിന്റെ നിലപാടുകളും ഹരജികളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
അതേസമയം, ഹരജികളിലെ ആരോപണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃക്രമീകരിക്കാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
The High Court has issued an order freezing the functioning of the Waqf Board. In response, Minister N. Shamsuddeen stated that he will comment on the matter only after obtaining and reviewing the official copy of the court verdict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."