എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് വിലക്കി ഹൈക്കോടതി. നയപരമായ തീരുമാനങ്ങള്‍ പാടില്ലെന്നും മൂലധന നിക്ഷേപങ്ങളോ ചിലവോ പാടില്ലെന്നും ജുഡീഷ്യല്‍ സിറ്റിംഗ് നടത്താന്‍ അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും ബുധനാഴ്ച്ച പരിഗണിക്കും.
കേന്ദ്ര വഖഫ് നിയമപ്രകാരം മുസ് ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള രണ്ട് പേര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹരജി നല്‍കിയത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് കോടതിയുടെ നിര്‍ദ്ദേശം.
The Kerala High Court has directed the State Waqf Board not to take any policy decisions without obtaining prior approval. The court's order requires the board to secure advance permission before making key decisions, effectively restricting independent policy actions until further directions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."