HOME
DETAILS

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

  
July 15, 2026 | 6:33 PM

solar conspiracy did kb ganesh kumar plot to trap oommen chandy crucial witness examination in kottarakkara court

കൊല്ലം: സോളാർ ഗൂഢാലോചനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ കെ.ബി. ഗണേഷ് കുമാറിന്റെ വൈരാഗ്യബുദ്ധിയാണെന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന കെ.സി. ജോസഫും ചാലക്കുടി എം.പി ബെന്നി ബഹനാനും മൊഴി നൽകി. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അർജുൻ രാജ് മുമ്പാകെയാണ് ഇരു നേതാക്കളും നിർണായക മൊഴി രേഖപ്പെടുത്തിയത്. മന്ത്രിസ്ഥാനം നഷ്ടമായതിലുള്ള വിദ്വേഷമാണ് ഗണേഷ് കുമാറിനെ ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചു.

കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത കേസിലാണ് ഇരുവരുടെയും സാക്ഷി വിസ്താരം നടന്നത്.

2013-ൽ ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ക്രിമിനൽ കേസെടുത്തതിനെത്തുടർന്നാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. പിന്നീട് കുടുംബപ്രശ്നങ്ങൾ പരിഹരിച്ച് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാൻ ധാരണയായിരുന്നു. എന്നാൽ, ഗണേഷ് കുമാറിന്റെ പിതാവും കേരള കോൺഗ്രസ് (ബി) ചെയർമാനുമായിരുന്ന ആർ. ബാലകൃഷ്ണപിള്ള ഇതിനെ ശക്തമായി എതിർത്തു. ഗണേഷും സോളാർ കേസ് പരാതിക്കാരിയും തമ്മിലുള്ള സൗഹൃദമായിരുന്നു ബാലകൃഷ്ണപിള്ളയുടെ എതിർപ്പിന് കാരണം.

മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള വഴി അടഞ്ഞതോടെ ഉമ്മൻ ചാണ്ടിയോട് ഗണേഷിന് കടുത്ത വൈരാഗ്യമുണ്ടായി. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയ പ്രതിപക്ഷത്തിന്റെ കൈയിലെ കരുവായി ഗണേഷ് മാറുകയായിരുന്നു.

സോളാർ കേസ് പരാതിക്കാരി ജയിലിൽ കഴിയവെ എഴുതിയ കത്ത് 21 പേജ് മാത്രമായിരുന്നുവെന്ന് ജയിൽ സൂപ്രണ്ടിന് നൽകിയ കൈപ്പറ്റ് രസീതിൽ വ്യക്തമാണ്. എന്നാൽ പിന്നീട്, ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നപ്പോൾ തയ്യാറാക്കിയതാണെന്ന പേരിൽ 25 പേജുള്ള കത്താണ് ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ സമർപ്പിച്ചത്. പുതുതായി കൂട്ടിച്ചേർത്ത 4 പേജുകളിലാണ് ഉമ്മൻ ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉള്ളത്. ഈ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗണേഷ് കുമാറിന്റെ ഇടപെടലാണെന്നും കെ.സി. ജോസഫ് മൊഴി നൽകി.

കെ.സി. ജോസഫ് നൽകിയതിന് സമാനമായ മൊഴിയാണ് ബെന്നി ബെഹനാനും കോടതി മുൻപാകെ രേഖപ്പെടുത്തിയത്. കേസിലെ നിർണായക വെളിപ്പെടുത്തലുകളോടെ സോളാർ ഗൂഢാലോചന കേസിൽ വരും ദിവസങ്ങളിൽ നിയമനടപടികൾ കൂടുതൽ ശക്തമാകുമെന്നാണ് സൂചന.

 

Solar Case Conspiracy: Witness Examination in Kottarakkara Court. The Kottarakkara Judicial First Class Magistrate Court is conducting a crucial witness examination regarding the alleged conspiracy behind the Solar case. The case involves allegations that Kerala Forest Minister and MLA K.B. Ganesh Kumar, along with others, conspired to falsely implicate former Chief Minister Oommen Chandy in the controversial sexual harassment allegations related to the Solar scam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 hours ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 hours ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  4 hours ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  4 hours ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  4 hours ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  4 hours ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  5 hours ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  5 hours ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  5 hours ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  5 hours ago