ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂര്‍ പ്രദേശത്ത് കര്‍ണസുബര്‍ണ റെയില്‍വേ ക്രോസിംഗില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ വിദ്യാര്‍ഥികളെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന സ്‌കൂള്‍ വാനിലേക്ക് നിംതിത-കത്വ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് റെയില്‍വേ ക്രോസിങ് ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഒരു വശത്ത് നിന്നുള്ള ട്രെയിന്‍ കടന്നുപോകുന്നത് വരെ ഗേറ്റ് അടച്ചിട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നുകൊടുത്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും റെയില്‍വേ അധികൃതരും അപകട സ്ഥലത്തെത്തി. ഗേറ്റ് മാന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Three people, including two school students, were killed after a school van was struck by a train at a railway crossing in West Bengal. The tragic accident occurred while the van was attempting to cross the tracks, resulting in a devastating collision. Authorities have launched an investigation into the incident, and rescue operations were carried out immediately after the crash
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."