HOME
DETAILS

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

  
Web Desk
July 20, 2026 | 1:25 AM

parliament monsoon session starts today question paper leak ram temple fund theft house to be stormy

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭാസമ്മേളനം അടുത്ത മാസം 13 വരെ നീളും. മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ സഭയിൽ അവതരിപ്പിക്കുന്നതിനാൽ ഈ സമ്മേളനം നിർണായകമാണ്. തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ശിവസേനവ ഉദ്ധവ് വിഭാഗം എന്നീ പാർട്ടികളിലുണ്ടായ കൂറുമാറ്റവും സഭയിൽ പ്രതിഫലിക്കും. 

കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിന്റെ ഇരുസഭകളും അവസാനമായി ചേർന്നതിനു ശേഷം ഏറ്റവും കുറഞ്ഞ അംഗബലവുമായാണ് പ്രതിപക്ഷം സർക്കാരിനെ നേരിടുന്നത്. എങ്കിലും അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് കൊള്ള, നീറ്റ് ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിനെ സമ്മർദത്തിലാക്കും. 

നേരത്തെ പരാജയപ്പെട്ട വനിതാ സംവരണവും മണ്ഡല പുനർനിർണയവും ലക്ഷ്യവച്ചുള്ള 131ാം ഭരണഘടനാ ഭേദഗതി ബില്ലിന് പുറമെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ, ആദായനികുതി ഭേദഗതി ബിൽ, സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, വന്ദേമതരത്തെ അപമാനിക്കുന്നവർക്ക് ശിക്ഷ നൽകുന്നതിനുള്ള ബിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനം ഭേദഗതി ബിൽ തുടങ്ങിയവയും കേന്ദ്രസർക്കാർ ഈ സമ്മേളനത്തിൽ അവതിരിപ്പിക്കും. 

മണ്ഡല പുനർനിർണയ ബില്ലും വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ഏറ്റവും മൂർച്ചയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലും ഈ സമ്മേളനത്തിന്റെ അവസാന ഘട്ടത്തിൽ പരിഗണനയ്ക്ക് വന്നേക്കും. തൃണമൂൽ വിമതർ ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായിരിക്കും. പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.

 

The Parliament's Monsoon Session starts today and is expected to be stormy. Opposition parties are set to confront the government over major controversies, particularly question paper leaks in competitive exams and allegations of financial misuse in Ram Temple funds.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  10 hours ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  10 hours ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  10 hours ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  10 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  11 hours ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  11 hours ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  12 hours ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  12 hours ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  12 hours ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  12 hours ago