പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: തൊടുപുഴയില്‍ പൊലിസ് വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാട്ടുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലിസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തില്‍ 200 പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്നവര്‍ക്കും എണ്‍പതോളം തിരിച്ചറിഞ്ഞ പ്രതികള്‍ക്കുമെതിരെയാണ് കേസ്. അന്യായമായി സംഘം ചേരല്‍, പൊതുഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കരിമണ്ണൂര്‍ പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ റോയ് സുകുമാരനെയും വാഹന ഡ്രൈവറെയുമാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ഇവര്‍ സഞ്ചരിച്ച ഔദ്യോഗിക പൊലിസ് വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തിയെന്നായിരുന്നു ആരോപണം.
തൊടുപുഴ മങ്ങാട്ടുകവലയില്‍ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സംഭവം. ഡ്യൂട്ടി സമയത്ത് പൊലിസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് പൊലിസ് വാഹനം തടഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Home Minister Ramesh Chennithala has said that action will be taken immediately once the report is received regarding the incident in Thodupuzha where a liquor bottle was found in a police vehicle.The Minister stated that such incidents cannot be tolerated, and that he has sought a report from the District Police Chief regarding the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."