വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: വഖ്ഫുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത നിലപാട് രണ്ട് അമുസ്‌ലിം പ്രതിനിധികളെ വെക്കാമെന്നായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ചിലപ്പോള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ആയത് കൊണ്ടാകും വെക്കാതിരുന്നത്. ഇല്ലെങ്കില്‍ പിണറായി സര്‍ക്കാറിന് വെക്കില്ലെന്ന് ഒരു നിപാട് അടുക്കാമായിരുന്നു. വഖ്ഫ് നിയമഭേദഗതി വന്നതിന് ശേഷം ആദ്യം രൂപികരിച്ച വഖ്ഫാണ് കേരളത്തിലേത്. അമുസ് ലിം പ്രതിനിധികളെ പിന്നീട് വെക്കുമെന്നാണ് അതില്‍ പറയുന്നത്. ഇതിനെതിരെ നാലു ഹരജികള്‍ വന്നു. ഈ ഹരജികള്‍ തള്ളണമെന്ന നിലപാടാണ് സര്‍ക്കാറെടുത്തത്. ഇതേ നിലപാടാണ് വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ പറഞ്ഞതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
വി.ഡി. സതീശന്റെ വാക്കുകള്‍
പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ.എസ്.യുവിനെ അറിയിച്ചതാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കണ്ടിട്ടും മുഖം തിരിച്ചു പോയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ ആ സമയം കണ്ടില്ലായിരുന്നു. പിന്നീട് കാണാന്‍ അനുമതി നിഷേധിച്ചുവെന്നതും തെറ്റായ പ്രചാരണമാണ്. തന്നെ എല്ലാവര്‍ക്കും കാണാന്‍ വരാം. ടാറ്റാ കമ്പനി പ്രതിനിധികളുമായി കൂടികാഴ്ച നടത്തിയെന്നത് സത്യമാണ്. അതിന്റെ ഫോട്ടോയടക്കം പുറത്ത് വന്നു കഴിഞ്ഞതാണ്. മലബാര്‍ സിമെന്റും ടാറ്റായും കൊച്ചിന്‍ ഷിപ്പിയാര്‍ഡുമായി ചില കാര്യങ്ങള്‍ ധാരണയാവാനുണ്ട്. 10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മഴയുടെ കുറവും മുന്‍ സര്‍ക്കാര്‍ വൈദ്യുത കരാര്‍ ഒഴിവാക്കിയതുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി മാറിയത്. 2024-25 കാലഘട്ടത്തെ അപേക്ഷിച്ച് 10 മില്യന്‍ യൂണിറ്റിന്റെ ഉപയോഗം വര്‍ധിച്ചു.
വയനാട് മരിച്ച സിദ്ധാര്‍ഥിന്റെ പേരില്‍ റാഗിങ് തടയാന്‍ ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കാന്‍ റാഗിങ് ആപ്ലിക്കേഷന്‍ നിര്‍മിക്കും. കയര്‍ ഉത്പന്നങ്ങല്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് വിറ്റഴിക്കുന്നതിന് വലിയ കാംപയിനുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഡല്‍ഹിയില്‍ പൊലിസ് കോണ്‍ഗ്രസ് നേതാക്കളോടും വിദ്യാര്‍ഥികള്‍ളോടും ക്രൂരമായ രീതിയിലാണ് പെരുമാറിയത്.
V. D. Satheesan said that the previous government's position regarding Waqf was that two non-Muslim representatives could be appointed. This is stated in the order issued by the Pinarayi government itself. Perhaps they didn't appoint them because it was before the elections; otherwise, the Pinarayi government could have taken a stance that they wouldn't appoint them
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."