പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി എം.കെ റാമിനെ രക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്ന രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പ്രതിയെ പിടികൂടുന്നതില്‍ പൊലിസിന് ഗുരുതര വീഴ്ചയുണ്ടായെന്നും ഇങ്ങനെയൊരു പൊലിസ് എന്തിനാണെന്നും കോടതി ചോദിച്ചു.
പൊലിസ് ഭരണസംവിധാനം പൂര്‍ണമായും കുത്തഴിഞ്ഞ നിലയിലാണെന്ന് കോടതി വിമര്‍ശിച്ചു. പണമുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥായാണോ ഇവിടെയുള്ളതെന്നും കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ട ബോധപൂര്‍വ്വമായ ഗൂഢാലോചനയുടെ ഫലമാണ് ഡോ.റാമിനെ വിട്ടയക്കുന്നതിലുണ്ടായത്. പ്രതിയ്ക്ക് രക്ഷപ്പെടാനായി ഡി.വൈ.എസ്.പി പഴുതൊരുക്കുകയായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഇത്രയും പരിചയസമ്പന്നനായ ഒരു ഡി.വൈ.എസ്.പിക്ക് അറിയാഞ്ഞിട്ടാണോ എന്നും കോടതി ചോദിച്ചു. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നപോലത്തെ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലെന്നും കോടതി വിമര്‍ശിച്ചു.
ഇതില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരനായ ഡി.വൈ.എസ്.പിക്ക് ഈ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടിയുണ്ടാകണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു. പിന്നാലെ റാമിനെ കോടതി വിട്ടയച്ചത് ക്രൈം ബ്രാഞ്ചിന്റെ ഗുരുതര വീഴ്ച കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. റാമിന്റെ അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാന്‍ വൈകിയെന്നും ആരോപണമുയര്‍ന്നിരുന്നു.
അതേസമയം, റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹരജി നല്‍കി. ഡോ. റാമിനെ അറസ്റ്റ് ചെയ്തതിനു ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ തലശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
The Kerala High Court strongly criticized the Deputy Superintendent of Police (DYSP) while hearing the Nithin Raj case, questioning whether the investigation allowed the accused to evade arrest. The court expressed serious concern over the conduct of the investigation and asked what was happening to law enforcement in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."