HOME
DETAILS

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

  
Web Desk
July 23, 2026 | 3:51 AM

Football is a physical game that involves aggressive behavior Gavi says no action is needed against Paredes

മാഡ്രിഡ്: ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരെഡസിനെതിരേ നടപടി വേണ്ടെന്ന് സ്‌പെയിന്‍ മധ്യനിര താരം ഗാവി. പരേഡസിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കരുതുന്നില്ല. സംഭവത്തിന്റെ ചിത്രം കാണുമ്പോള്‍ കുട്ടികള്‍ക്ക് നല്ലതായി തോന്നില്ല. എന്നാല്‍ ഫുട്‌ബോളിന് അത്തരമൊരു വശം കൂടിയുണ്ട്. ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍. അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും. മത്സരത്തിനിടെ പരെഡസിനെ ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കുന്നതായിരുന്നു ഉചിതമായ നടപടി. അവിടെ എല്ലാം അവസാനിക്കണം. ഫുട്‌ബോള്‍ അങ്ങനെയായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഗാവി പറഞ്ഞു. 

അതേസമയം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫിഫ അര്‍ജന്റീനയ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ അര്‍ജന്റീന താരം റോബര്‍ട്ടോ അയാള സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സ്‌പെയിനിന്റെ ഡാനി ഓല്‍മോയോട് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാനി ഓല്‍മോയെ ഞാന്‍ മുഖത്തടിച്ചതല്ല. ചെറുതായൊന്ന് തള്ളിയതാണ്, അത് മുഖത്തടിച്ചത് പോലെ തോന്നിയതാണെന്നും അയാള പറഞ്ഞു. മത്സരശേഷം മൈതാനത്തിന്റെ മധ്യത്തില്‍ വാക് തര്‍ക്കം നടക്കുന്നത് കണ്ടു. അത് തടയാനായി എത്തിയതാണ്. ടീം സ്പിരിറ്റ് അങ്ങനല്ലാത്തത് കൊണ്ടാണ് ഇടപെട്ടത്. സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അവരെ പിടിച്ചുമാറ്റാന്‍ മാത്രമായിരുന്നു ഉദ്ദേശമെന്നും അയാള പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  3 hours ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  4 hours ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  4 hours ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  4 hours ago
No Image

ഇതെങ്കിലും ജയിക്കുമോ ?; ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Football
  •  4 hours ago
No Image

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട: വീടിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

Kerala
  •  4 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  5 hours ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  5 hours ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  5 hours ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  5 hours ago