സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും
ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെ വിവിധ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളും സുതാര്യതയില്ലായ്മയും ചോദ്യം ചെയ്ത് തലസ്ഥാന നഗരിയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നതിനിടെ തണുപ്പിക്കാന്‍ ഇടപ്പെടലുമായി കേന്ദ്ര സര്‍ക്കാര്‍. പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് സര്‍ക്കാറിന്റെ ഉയര്‍ന്ന മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
'രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യമുള്ളതൊന്നുമില്ല!' പ്രധാനമന്ത്രി 'എക്‌സില്‍' കുറിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മോദി കുറിപ്പില്‍ അറിയിക്കുന്നു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേഗത്തിലും കര്‍ശനവുമായ ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ സ്വീകരിച്ചുവരുന്ന തുടര്‍ച്ചയായ നടപടികളുടെ ഭാഗമാണിതും.
നമ്മുടെ യുവാക്കളുടെ ഭാവിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല.'
Nothing is more important than the welfare and future of our youth!
— Narendra Modi (@narendramodi) July 23, 2026
We have decided to set up fast-track courts to ensure swift and stringent punishment for those involved in paper leaks. Have directed the concerned authorities and officials to take all necessary steps in this…
സമരം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരുന്നു. എന്നാല്‍ ഇത് സമരക്കാര്‍ തള്ളികളഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷവും സി.ജെ.പിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്
രാജ്യത്തെ യുവാക്കളുടെ ഭാവിയെ തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിന് തന്നെയാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
'രാജ്യത്തെ യുവാക്കളുടെ ഭാവിയെ ഏറ്റവും കൂടുതല്‍ തകര്‍ത്തത് നിങ്ങള്‍ തന്നെയാണ്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂര്‍ണ്ണമായി തട്ടിയെടുക്കുന്നതിനും നശിപ്പിക്കുന്നതിനും നിങ്ങള്‍ അനുവാദം നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു - മാത്രവുമല്ല, ഇതിന് ഉത്തരവാദികളായ ഓരോരുത്തരെയും സംരക്ഷിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വ്യക്തമാണ്:
1. ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുക.
2. വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുക.
3. അവരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക.'
അദ്ദേഹം എക്‌സില്‍ കുറിച്ചു.
സി.ജെ.പിയും തങ്ങളുടെ നിലപാട് എക്‌സില്‍ കുറിച്ചിട്ടുണ്ട്.
You are the one who has harmed the future of our youth the most.
— Rahul Gandhi (@RahulGandhi) July 23, 2026
You allowed and encouraged the total capture and destruction of our education system - and protected every person responsible for it.
The students’ demands are clear:
1. Sack Dharmendra Pradhan.
2. Apologise to… https://t.co/0MK4wPMNiK
ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം.- ഇതാണ് കൂട്ടായ്മയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
സി.ജെ.പി മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന അതിക്രമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇരുസഭകളെയും അറിയിച്ചിരുന്നു. നീറ്റ് പേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലി വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം നാളും പാര്‍ലമെന്റ് സ്തംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്.
Dharmendra Pradhan Must Resign
— Cockroach is Back (@Cockroachisback) July 23, 2026
धर्मेंद्र प्रधान को इस्तीफ़ा देना होगा https://t.co/0XShqJ6FVG
എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് ആദ്യം വേണ്ടതെന്നും അതിനുശേഷം മതി ചര്‍ച്ചയെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. ഇരുകൂട്ടരും സമവായത്തിലെത്താതെ വന്നതോടെ പ്രതിപക്ഷം ഇരുസഭകളും ബുധനാഴ്ചയും സ്തംഭിക്കുകയായിരുന്നു.
10 വര്‍ഷത്തിനിടെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ച: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് 152 ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. 7.5 കോടി വിദ്യാര്‍ഥികളെയാണ് ഇതു ബാധിച്ചത്. സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികളെയാണ് ഡല്‍ഹി പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൊന്നും ആരും ശിക്ഷിക്കപ്പെട്ടില്ല. ഇതോടെ വിദ്യാര്‍ഥികള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ ന്യായമുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പ്രധാനമന്ത്രിയുടെ ക്ഷമാപണവുമാണ് ഈ പ്രശ്‌നത്തിന് പരിഹാരം. ഇന്ത്യയുടെ മഹത്തായ വിദ്യാഭ്യാസ മേഖലയെയാണ് ധര്‍മേന്ദ്ര പ്രധാന്‍ തകര്‍ത്തത്. തനിക്കെതിരായ പൊലിസ് അതിക്രമത്തില്‍ പ്രശ്‌നമില്ലെന്നും ആശങ്കയില്ലെന്നും രാഹുല്‍ പറഞ്ഞു.
തന്നോട് ഇതിന്റെ അഞ്ചിരട്ടി വേണമെങ്കിലും മോശമായി പെരുമാറിക്കോളൂ. പക്ഷേ വിദ്യാര്‍ഥികളോട് കാണിച്ച അനീതിയോടാണ് രാജ്യം പ്രതികരിക്കേണ്ടത്. രാജ്യത്തെ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുമ്പോള്‍ പ്രതിപക്ഷത്തിന് നോക്കിയിരിക്കാനാവില്ല. പാര്‍ലമെന്റില്‍ വിഷയം ചൂണ്ടിക്കാട്ടാണ് ഉദ്ദേശിച്ചത്. ഇതിനായി ലോക്സഭാ സ്പീക്കറെ കണ്ടെങ്കിലും അനുമതി കിട്ടിയില്ല. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അതോടെയാണ് പ്രതിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ വസതി തെരഞ്ഞെടുത്തതെന്നും രാഹുല്‍ പറഞ്ഞു.
prime minister narendra modi announces the establishment of fast track courts to address the ongoing protest, while rahul gandhi and cjp continue to demand the resignation of dharmendra pradhan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."