നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു. വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ ആണ് സംഭവം. റോഡിന് കുറുകെ കടക്കുമ്പോൾ വാഹനമിടിക്കുകയായിരുന്നു. ഖത്തറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
പിതാവ്: പി.പി മൊയ്തു കോടിയൂറ, മാതാവ്: കല്ലേരി പാത്തു. ഭാര്യ: കേളോത്തുംപൊയിൽ ഇർഫാന, മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. സഹോദരൻ. ഫാദിൽ കല്ലേരി. നിയമനടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിൽ എത്തിച്ചു മറവ് ചെയ്യും.
English Summary: A 40-year-old Malayali expatriate from Kerala died after being hit by a vehicle while crossing a road in Qatar. The deceased has been identified as Mohammed, a native of Vanimel in Nadapuram, Kozhikode district. The accident occurred on Thursday night in the Maider area of Al Rayyan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."