ADVERTISEMENT
HOME
DETAILS

തീരം വിടാനാകാതെ ഹന്‍സിത

ADVERTISEMENT
  
backup
September 18 2016 | 23:09 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b9%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%a4

കൊല്ലം: ഇരവിപുരം മുണ്ടയ്ക്കല്‍ കാക്കത്തോപ്പില്‍ തീരത്തടിഞ്ഞ മണ്ണുമാന്തി കപ്പലായ ഹന്‍സിതയെ നീക്കം ചെയ്യുന്നതിന് ഹൈക്കോടതി ഉടമകള്‍ക്ക് നല്‍കിയ സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. 

നേരത്തെ കപ്പല്‍ ഏറ്റെടുത്ത് ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കപ്പല്‍ ഉടമകള്‍ സമയം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കോടതി കപ്പല്‍ മാറ്റാന്‍ 45 ദിവസം സമയം അനുവദിച്ചത്. കപ്പല്‍ മാറ്റുന്നതിനുള്ള സാങ്കേതിക സഹായം നല്‍കാന്‍ കെഎംഎംഎല്ലിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ കപ്പല്‍ മാറ്റാന്‍ കപ്പല്‍ ഉടമകള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വീണ്ടും കോടതിയെ സമീപിച്ച് കപ്പല്‍ ഏറ്റെടുക്കാനുള്ള അനുമതി തേടാനാണ് സര്‍ക്കാര്‍ നീക്കം.
കൊച്ചിയില്‍ ഡ്രഡ്ജിങ്ങിനിടെ തകരാറിലായ ചൈനീസ് കപ്പലായ ഹന്‍സിതയെ ഇന്ത്യന്‍ ഷിപ്പിങ് കമ്പനിയായ മേഖ ഷിപ്പിങ്‌സ് ഏറ്റെടുത്ത് അറ്റകുറ്റപ്പണിക്കായി 2013 മാര്‍ച്ച് 26നാണ് കൊല്ലം തുറമുഖത്ത് എത്തിച്ചത്. അറ്റകുറ്റപ്പണി 25 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി മടങ്ങുമെന്നായിരുന്നു കരാര്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയായപ്പോള്‍ തുറമുഖം ഉപയോഗിച്ചതിനുള്ള വാടക നല്‍കാന്‍ ഉടമകളുടെ കൈയില്‍ പണമില്ലാതായി. ഇതോടെ കപ്പല്‍ അഴിമുഖത്ത് പിടിച്ചിട്ടു. വാടകയിനത്തില്‍ 40 ലക്ഷമാണ് ഡ്രഡ്ജിങ് കമ്പനി നല്‍കാനുള്ളത്. കുടിശ്ശിക നല്‍കാതായതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി കൊല്ലം ബീച്ചിനുസമീപം തീരത്തുനിന്നും എഴുനൂറ് മീറ്റര്‍ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 25ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍പ്പെട്ട് കപ്പല്‍ തീരത്തേക്ക് നീങ്ങി.
രണ്ട് മാസത്തിലേറെയായി കിണഞ്ഞു ശ്രമിച്ചിട്ടും തീരത്ത് കിടക്കുന്ന കപ്പലിനെ ഒരിഞ്ച് പോലും അനക്കാന്‍ സാധിച്ചിട്ടില്ല. കപ്പല്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്നത് കടല്‍ക്ഷോഭത്തിന് കാരണമാകുന്നുണ്ട്. നിരവധി വീടുകള്‍ ഇതിനോടകം തകര്‍ന്നു. ശേഷിക്കുന്ന വീടുകളും അപകട ഭീഷണിയിലാണ്.
ചുറ്റും മണ്ണ് അടിഞ്ഞതാണ് കപ്പല്‍ നീക്കം ചെയ്യുന്നതിന് തടസമാകുന്നത്. മണ്ണ് നീക്കം ചെയ്യുന്ന ജോലി പക്ഷേ മന്ദഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തൊണ്ണൂറ് മീറ്റര്‍ നീളമുള്ള കപ്പല്‍ മൂന്നര മീറ്റര്‍ താഴ്ചയിലാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്നത്. പിന്‍ഭാഗത്തും മുന്‍ഭാഗത്തും രണ്ട് മീറ്ററോളം താഴ്ചയില്‍ നേരത്തെ മണ്ണ് നീക്കം ചെയ്തിരുന്നുങ്കിലും ഇടയ്ക്ക് പണി മുടങ്ങിയതോടെ വീണ്ടും അടിഞ്ഞു. ഒന്നരമാസം മുമ്പ് ആരംഭിച്ച കപ്പലിനുള്ളിലെ ചോര്‍ച്ച അടയ്ക്കലും ഇനിയും പൂര്‍ത്തിയായിട്ടില്ല.
കപ്പല്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ വിലയിരുത്താന്‍ ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മണല്‍ ഡ്രഡ്ജ് ചെയ്തു നീക്കാമെന്ന് കെ.എം.എം.എല്‍ അധികൃതര്‍ സമ്മതിച്ചെങ്കിലും സ്ഥലം സന്ദര്‍ശിച്ച ശേഷം കടല്‍ പ്രക്ഷുബ്ദമാണെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. കപ്പലിലെ ചോര്‍ച്ച പരിഹരിച്ച ശേഷം കൂടുതല്‍ ആങ്കറുകളും ടഗ്ഗുകളുമെത്തിച്ച് കടലിലേക്ക് വലിച്ചു നീക്കാനാണ് കപ്പല്‍ ഉടമകളുടെ ഇപ്പോഴത്തെ നീക്കം.
മുണ്ടയ്ക്കല്‍ കാക്കത്തോപ്പ് ഭാഗത്ത് കപ്പല്‍ അടിഞ്ഞതിന് ശേഷം തീരദേശവാസികള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കപ്പല്‍ കരയ്ക്കടിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം കപ്പലിന്റെ ഒരു വശത്ത് പുതിയ കര രൂപപ്പെടുകയും മറുവശത്ത് കടല്‍ ശക്തമായി കരയിലേയ്ക്ക് അടിച്ചു കയറുകയും ചെയ്തു. ഇതു കാരണം 250 മീറ്ററോളം കര ഇതിനകം നഷ്ടപ്പെട്ടു. 15 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പത്ത് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകളും സംഭവിച്ചു. റോഡ് ഇനിയും കടലെടുക്കുന്ന അവസ്ഥയിലാണ്. കൂറ്റന്‍ തിരമാലകള്‍ കപ്പലില്‍ ആഞ്ഞടിക്കുന്നതിന്റെ പ്രകമ്പനം കാരണം റോഡിന്റെ മറുവശത്തുള്ള വീടുകള്‍ക്ക് ബലക്ഷയമുണ്ടാകുന്നുണ്ട്. വീടുകളുടെ ഭിത്തികള്‍ പൊട്ടിപ്പിളര്‍ന്നിട്ടുണ്ട്.
കപ്പല്‍ അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് തവണ പ്രദേശവാസികള്‍ തീരദേശ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം-പരവൂര്‍ തീരദേശ റോഡ് ഉപരോധിച്ചിരുന്നു. പിന്നീട് കലക്ടറേറ്റിന് മുന്നില്‍ പിക്കറ്റിങ്ങും തുടര്‍ന്ന് പോര്‍ട്ട് ഓഫിസ് ഉപരോധവും സംഘടിപ്പിച്ചു. എന്നിട്ടും കപ്പല്‍ മാറ്റാന്‍ പ്രായോഗികമായ ഒരു നടപടിയും ഉണ്ടായില്ല.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  15 days ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  15 days ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  15 days ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  15 days ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  15 days ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  15 days ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  15 days ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  15 days ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  15 days ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  15 days ago