കൊല്ലത്ത് ഐസ് പ്ലാന്റില്‍ അമോണിയം വാതകം ചോര്‍ന്നു; നാലു തൊഴിലാളികള്‍ ആശുപത്രിയില്‍
കൊല്ലം: ശക്തികുളങ്ങരയിലെ ഐസ് പ്ലാന്റില്‍ അമോണിയം വാതകം ചോര്‍ന്നു ബോധക്ഷയമേറ്റ നാലുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പിത്താന്‍സ് നഗറിന് സമീപത്തെ ഐസ്പ്ലാന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചോര്‍ച്ച ഉണ്ടായത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചവരില്‍ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിന് സമീപം നിന്ന ആറു ജീവനക്കാരില്‍ നാലുപേര്‍ക്കാണ് ബോധക്ഷയമുണ്ടായത്. ഇവര്‍ എക്സ്പോര്‍ട്ടിങ് മേഖലയിലെ ജോലിക്കാരാണ്. സംഭവത്തെ തുടര്‍ന്ന് പ്ലാന്റിന് സമീപമുള്ള ഗതാഗതത്തിന് താല്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സമീപവാസികളേയും പൊലിസ് ഒഴിപ്പിച്ചിരുന്നു. ജനവാസ കേന്ദ്രത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."