ജീവനക്കാര്‍ പണിമുടക്കി; പട്ടിണിയിലായി 'പശുക്കള്‍'
അമ്പലപ്പുഴ: ജീവനക്കാര്‍ പണിമുടക്കി. കണ്ണന്റെ ഗോക്കള്‍ പട്ടിണിയിലായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഗോശാലയിലെ 50 ഓളം ഗോക്കളാണ് രണ്ടു ദിവസമായി പട്ടിണിയിലാണ്.
2011 ല്‍ ആരംഭിച്ച ഗോശാലയില്‍ ആകെ 3 ജീവനക്കാരാണുളളത്. ഇവര്‍ക്കായി മുപ്പതിനായിരം രൂപയാണ് ദേവസ്വം ബോര്‍ഡ് ശമ്പളത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ അമ്പലപ്പുഴ സ്വദേശിയായ ഒരു ജീവനക്കാരന് പതിനയ്യായിരവും മറ്റ് 2 പേര്‍ക്കും 7500 രൂപവീതവുമാണ് നല്‍കുന്നത്.
6 മാസം അവധിയിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ ജീവനക്കാരന് അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോഴും പതിനയ്യായിരം രൂപയാണ് ദേവസ്വം ബോര്‍ഡ് നല്‍കിയത്. ഒരേ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് രണ്ടുതരത്തിലുളള ശമ്പളം നല്കുന്നതില് പ്രതിഷേധിച്ചാണ് മറ്റ് 2 ജീവനക്കാര്‍ കഴിഞ്ഞ ദിവസം മുതല്‍ സമരമാരംഭിച്ചത്.
ഇതോടെ കിടാങ്ങള്‍ ഉള്‍പ്പെടെ 50 ഓളം ഗോക്കള്‍ക്ക് ഭക്ഷണം നല്കാന് ആരുമില്ലാത്ത സ്ഥിതിയായി. 60 ലിറ്റര്‍ വരെ പാല്കിട്ടികൊണ്ടിരുന്ന ഗോക്കില് നിന്ന് പാലിന്റെ അളവ് പകുതിയായി കുറയുകയും ചെയ്തു. ഇവ പട്ടിണികിടന്ന് വലഞ്ഞിട്ടും ഇതിനുപരിഹാരം കാണാന്‍ ആരും എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."