അനധികൃതമായി സൂക്ഷിച്ച 19 കുപ്പി മദ്യം പിടികൂടി
കൊണ്ടോട്ടി: പുകയിലെ ഉല്‍പന്നങ്ങള്‍ പരിശോധിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് അനധികൃതമായ സൂക്ഷിച്ച മദ്യക്കുപ്പികള്‍. മൊറയൂര്‍ വാലഞ്ചേരി അരിമ്പ്ര റോഡിലെ സ്‌റ്റേഷനറി കടയുടെ മുകളില്‍ നിന്നാണ് മൂന്ന് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 19 മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഇവ പിന്നീട് എക്‌സൈസിന് കൈമാറി. കടയുടമ ഉള്‍പ്പടെയുളളവരെ ചോദ്യം ചെയ്തുവരികയാണ്.
പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൊറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നദീര്‍ അഹമ്മദ്, അബ്ദുല്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് കടയില്‍ പരിശോധനക്കെത്തിയത്. എന്നാല്‍ കടയുടെ അകത്ത് നിന്ന് പാന്‍ ഉല്‍പന്നങ്ങളൊന്നും ലഭിച്ചിരുന്നില്ല.
പിന്നീടാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടയുടെ മുകള്‍ ഭാഗം പരിശോധിച്ചത്. ഇതിനിടയിലാണ് ടെറസിന് മുകളില്‍ ഷീറ്റകള്‍ക്കടിയിലായി മൂന്ന് ബാഗുകളിലായി മദ്യക്കുപ്പികള്‍ ഒളിപ്പിച്ചു നിലയില്‍ കണ്ടെത്തിയത്. നിരവധി വെളളക്കുപ്പികളും ഇവിടെ സൂക്ഷിച്ചിരുന്നു.ആവശ്യക്കാര്‍ക്ക് മദ്യം കഴിക്കാനുളള സൗകര്യവും ഇവിടെയുണ്ടെന്ന് സംശയിക്കുന്നു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിലാണ് മലപ്പുറത്ത് നിന്ന് എക്‌സൈസ് വിഭാഗമെത്തി കുപ്പികള്‍ പിടിച്ചെടുത്തത്. മദ്യക്കുപ്പികള്‍ എങ്ങിനെ എത്തിയെന്നതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. പ്രദേശത്ത് നേരത്തെ ആരോഗ്യവുപ്പും, കൊണ്ടോട്ടി പൊലിസും നടത്തിയ റെയ്ഡില്‍ പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു.നിരവധി തവണ അധികൃതരും നാട്ടുകാരും താക്കീതും നല്‍കിയതുമാണ്. സന്ധ്യമയങ്ങിയാല്‍ മേഖലയില്‍ മദ്യപാനികളുടെ വിളയാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."