HOME
DETAILS
MAL
പത്താന്‍കോട്ട് ആക്രമണം: പാകിസ്താനില്‍ റെയ്ഡും അറസ്റ്റും
backup
February 23 2016 | 14:02 PM
ലാഹോര്‍: പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തില്‍ ഭീകരാക്രണമുണ്ടായതുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ വ്യാപക റെയ്ഡും അറസ്റ്റും. സിയാല്‍കോട്ട്, ഗുജ്റന്വാല, ഝലം, ദിന എന്നീ സ്ഥലങ്ങളിലും ചില രഹസ്യ കേന്ദ്രങ്ങളിലുമാണ് പാകിസ്താന് റെയ്ഡ് നടത്തിയത്.
ഇന്ത്യ നല്കിയ തെളിവുകളുടേയും ടെലഫോണ്‍ നമ്പറുകളുടേയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് പൊലിസ് അടക്കമുള്ള സേനകള്‍ സംയുക്തമായിട്ടായിരുന്നു റെയ്ഡ്.
അതിനിടയില്‍ ഇന്ത്യ കൈമാറിയ ഒരു ടെലഫോണ്‍ നമ്പര്‍ സംബന്ധിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ബവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ മുഖ്യകേന്ദ്രത്തിലായിരുന്നുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസിസ് വെളിപ്പെടുത്തി.
പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ ആണെന്ന് ഇന്ത്യ പാകിസ്താന് നല്കിയ തെളിവുകളിലുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മസൂദ് കസ്റ്റഡിയിലാണെന്നും അസിസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 14 മുതല്‍ ഇയാള്‍ വീട്ടു തടങ്കലിലാണെന്നാണ് സര്‍താജ് അസിസ് മാധ്യമങ്ങളോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."