HOME
DETAILS

പൂര്‍ണമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ പാര്‍ലമെന്റായി പാക് പാര്‍ലമെന്റ്

  
backup
February 23, 2016 | 9:33 PM

%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%b0%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%a4%e0%b5%8d
ഇസ്ലാമാബാദ്: ലോകത്ത് സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ പാര്‍ലമെന്റ് എന്ന ഖ്യാതി പാകിസ്താന്‍ പാര്‍ലമെന്റിന്. ചൈനയുടെ സഹായത്തോടെ 55 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് പാകിസ്താന്‍ പാര്‍ലമെന്റില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിച്ചത്. ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2014 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ചൈനീസ് സര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് പാര്‍ലമെന്റില്‍ സ്വന്തം ഊര്‍ജം ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മറ്റ് സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഉദ്ഘാടന ചടങ്ങിനിടെ നവാസ് ശരീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിന്റെ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെയാണ് പദ്ധതി നടപ്പാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചത്. പാര്‍ലമെന്റ് കെട്ടിടത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് 80 മെഗാവാട്ട് വൈദ്യുതിയാണ് ഉത്്പാദിപ്പിക്കുന്നത്. ഇതില്‍ 62 മെഗാവാട്ട് വൈദ്യുതിയാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യം. ശേഷിക്കുന്ന 18 മെഗാവാട്ട് നാഷനല്‍ ഗ്രിഡിനു നല്‍കുകയാണ്. ഇസ്്‌റാഈല്‍ പാര്‍ലമെന്റില്‍ ഭാഗികമായി സൗരോര്‍ജം ഉപയോഗിക്കുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  3 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago