HOME
DETAILS

സഊദി അരാംകോ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടുത്തം: എട്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

  
backup
September 21, 2016 | 4:54 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%be%e0%b4%82%e0%b4%95%e0%b5%8b-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%80%e0%b4%95

ദമ്മാം: രാജ്യത്തെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ എട്ടു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്നു വ്യകതമല്ല. സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ആറു തൊഴിലാളികള്‍ക്കും രണ്ടു അരാംകോ ഉദ്യോഗസ്ഥര്‍ക്കുമാണ് പരുക്കേറ്റത്.

കിഴക്കന്‍ പ്രവിശ്യയിലെ അരാംകോയുടെ ആസ്ഥാന ശുദ്ധീകരണ ശാലയായ ദമാമിനടുത്ത റാസ്തനൂറ എണ്ണ ശുദ്ധീകരണ ശാലയില്‍ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ അരാംകോയുടെ അത്യാധുനിക സംവിധാനങ്ങളിലുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നു അരാംകോ അധികൃതര്‍ വ്യക്തമാക്കി.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി ദിനം 550,000 ബാരല്‍ എണ്ണ ശുദ്ധീകരണ ശേഷിയുള്ളതാണ് റാസ്തനൂറ ശുദ്ധീകരണ ശാല. തീപിടുത്തത്തെ തുടര്‍ന്ന് തങ്ങളുടെ എണ്ണ, പ്രകൃതി വാതക ശുദ്ധീകരണത്തിനും കയറ്റുമതിക്കും യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും അരാംകോ അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago