HOME
DETAILS

പയ്യന്നൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു

  
backup
September 21, 2016 | 7:24 AM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b

പയ്യന്നൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് മുന്നില്‍ ധര്‍ണാ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ഭാരവാഹികളെയും പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പയ്യന്നൂര്‍ ടൗണ്‍ ബാങ്കില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നു. എന്നാല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞുകൊണ്ട് കോഴ വാങ്ങി സ്വന്തക്കാര്‍ക്കും ബന്ധുക്കളെയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അനധികൃത നിയമനം നല്‍കുവാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് രജീഷ് കണ്ണോത്ത്, സെക്രട്ടറി മഞ്ജുള കൊയ്‌ലേരി, കെ.ടി ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. 


സമരം തുടങ്ങി അല്‍പസമയത്തിനകം തന്നെ ബാങ്ക് ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറിയും ദലിത് യുവതിയുമായ മഞ്ജുള കൊയിലേരിയെ റോഡിലൂടെ വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്. ഇവരെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് രജീഷ് കണ്ണോത്തിനെ കസേര കൊണ്ട് അടിച്ചതായും ആരോപണമുണ്ട്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പടെ നോക്കി നില്‍ക്കവെയാണ് അക്രമം. സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യൂത്ത്‌കോണ്‍ഗ്രസിന്റെ ധര്‍ണാ സമരം തുടരുകയാണ്. സമരത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഇന്നലെ രാത്രിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a month ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a month ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  a month ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a month ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  a month ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  a month ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  a month ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  a month ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  a month ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  a month ago