സഊദി അറേബ്യയ്ക്ക് 9 ബില്യൺ ഡോളറിന്റെ പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ ഒരുങ്ങി അമേരിക്ക
വാഷിംഗ്ടൺ: സഊദി അറേബ്യയ്ക്ക് 9 ബില്യൺ ഡോളർ (ഏകദേശം 75,000 കോടി രൂപ) വിലമതിക്കുന്ന പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും അനുബന്ധ പ്രതിരോധ ഉപകരണങ്ങളും വിൽക്കാൻ അനുമതി നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. പെന്റഗണാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനും സഊദിയുടെ വ്യോമ പ്രതിരോധം ശക്തമാക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തൽ.
സഊദി അറേബ്യയുടെ ഔദ്യോഗിക അഭ്യർത്ഥന പ്രകാരമാണ് 730 പാട്രിയറ്റ് അഡ്വാൻസ്ഡ് കപ്പാസിറ്റി-3 മിസൈൽ സെഗ്മെന്റ് എൻഹാൻസ്‌മെന്റ് (PAC-3 MSE) മിസൈലുകൾ കൈമാറാൻ അമേരിക്ക തീരുമാനിച്ചത്. പ്രമുഖ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷനായിരിക്കും ഈ കരാറിന്റെ പ്രധാന നിർമ്മാതാക്കൾ. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശത്രുക്കളുടെ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശേഷിയുള്ളവയാണ് ഈ ഇന്റർസെപ്റ്ററുകൾ.
മിസൈൽ കൈമാറ്റം മിഡിൽ ഈസ്റ്റിലെ നിലവിലുള്ള സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തില്ലെന്ന് പെന്റഗൺ പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ, ഈ വിൽപ്പന അമേരിക്കയുടെ സ്വന്തം പ്രതിരോധ തയ്യാറെടുപ്പുകളെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. മേഖലയിലെ ഭീഷണികളെ പ്രതിരോധിക്കാൻ സൗദിയെ പ്രാപ്തമാക്കുന്നതിനൊപ്പം തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഈ കരാറിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.
the united states has approved the sale of patriot missile systems worth 9 billion dollars to saudi arabia. the deal aims to strengthen regional defence capabilities and enhance security cooperation between washington and riyadh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."