സുമനസുകളുടെ കനിവു തേടി ഹംസ
കൂറ്റനാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് കക്കാട്ടിരി കണ്ണാലത്ത് വളപ്പില്‍ ഹംസ ദാരിദ്ര്യത്തിന്റെയും മാരക രോഗകത്തിന്റെയും പിടിയില്‍ അമര്‍ന്ന് പ്രതിസന്ധി നേരിടുന്നു. രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക അസുഖത്തിന്റെ വിദഗ്ദ പരിശോധനക്കിടയിലാണ് ഹംസയുടെ രണ്ട് കിഡ്‌നിയും തകരാറിലായത്. കിഡ്‌നിമാറ്റി വെക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരു മാസത്തിലധികമായി ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് നടത്തുകയാണ്. കോവൈ മെഡിക്കല്‍ സെന്ററിലായിരുന്ന ചികിത്സ. ഇപ്പോള്‍ തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേകിച്ച് ജോലിയോ, സ്ഥിരവരുമാനമോ ഇല്ലാത്തയാളാണ് ഹംസ. ആകെയുള്ള സമ്പാദ്യം ആറു സെന്റ് സ്ഥലവും വീടും.
ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞതില്‍ ഭാരിച്ച സംഖ്യ കടത്തിലാണ്. രണ്ടാമത്തെ മകള്‍ വിവാഹപ്രായം എത്തി നില്‍ക്കുന്നു. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 22 ലക്ഷത്തോളം രൂപ ചിലവ് വരും. ഇതിന് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ടി.പി മുഹമ്മദ് മാസ്റ്റര്‍ ചെയര്‍മാനായും പാദുക നൗഷാദ് കണ്‍വീനറായും ടി. മൊയ്തുണ്ണി ട്രഷറര്‍ ആയും ഹംസ ചികിത്സ സഹായ സമിതി രൂപികരിച്ചിട്ടുണ്ട്.
കൂറ്റനാട് ഫെഡറല്‍ ബാങ്കില്‍ 169701000545449 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (ഐ.എഫ്.എസ്.സി കോഡ്-എഫ്.ഡി.ആര്‍.എല്‍ 0001697) ഹംസയെ ആരോഗ്യമുള്ള ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഉദാരമതികളായ ആളുകളുടെ സഹായം തേടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."