പെന്ഷന് വിതരണം നടത്തി
എളവള്ളി: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുകയെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തിലെ പെന്ഷന് വിതരണം ചെയ്തു.
ചിറ്റാട്ടുകര സഹകരണ ബാങ്കിന്റെ കീഴിലുള്ള ഒന്‍പത് വാര്‍ഡുകളിലായി 2015 ലെ ഗുണഭോക്താക്കള്‍ക്കാണ് 2016 സെപ്റ്റംബര്‍ വരെയുള്ള പെന്ഷന് കുടിശ്ശിക ഒന്നിച്ച് വീടുകളില്‍ എത്തിക്കുന്നത്.
ഇതിനായി ചുമതലപ്പെടുത്തിയ നാല് പേര് മുഖേനെ 68 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. പെന്ഷന് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ ലതിക നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ബി.ആര് സന്തോഷ്, തുളസി, ആലിസ് പോള്‍, ബാങ്ക് സെക്രട്ടറി പോളി ഡേവിഡ്, എ.എം സുധീര്‍, കെ.കെ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."