പശുക്കടവ് ദുരന്തം: യുവാക്കള്‍ക്ക് നാടിന്റെ യാത്രാമൊഴി
തൊട്ടില്‍പ്പാലം: പശുക്കടവ് കടന്തറപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ജീവന്‍ പൊലിഞ്ഞ ആറു യുവാക്കള്‍ക്ക് നാട് യാത്രാമൊഴി നല്‍കി. സൗഹൃദത്തിന്റെ ആഘോഷത്തിനിടെ അപകടത്തില്‍പ്പെട്ട് കാണാതായവരില്‍ ഏറ്റൊവുമൊടുവില്‍ പാറയുള്ള പറമ്പത്ത് വിഷ്ണുവിനെയാണ് ഇന്നു രാവിലെ പത്തോടെ കണ്ടെത്തിയത്. മറ്റു അഞ്ചുപേരെ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു. മരിച്ചവരുടെ പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങുകളിലും വന്‍ജനാവലി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഒരു നാട് മുഴുവന്‍ നാലുദിവസങ്ങളിലായി ഊണും ഉറക്കുമില്ലാതെയാണ് ആറു മൃതദേഹങ്ങളും കണ്ടെത്തിയത്.
കോതോട് ഗവ. യു.പി സ്‌കൂളിനു സമീപത്ത് നടന്ന അനുശോചനയോഗത്തില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, മുന്‍ എം.എല്‍.എ കെ.കെ ലതിക, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ ജോര്‍ജ്, കെ.സി സൈനുദ്ദീന്‍, രജീന്ദ്രന്‍ കപ്പള്ളി, കോരങ്കോട്ട് ജമാല്‍, ബോബി മൂക്കന്‍തോട്ടം, കെ.കെ ദിനേശന്‍ മാസ്റ്റര്‍, കെ.പി നാണു, കെ.സി കൃഷ്ണന്‍ മാസ്റ്റര്‍, ടി.പി കുമാരന്‍, ടി.പി.എ അനീഷ്, കെ.പി അബ്ദുല്ലത്തീഫ്, സെമിസി ചക്കിട്ടപ്പാറ, കെ.സി സെബാസ്റ്റ്യന്‍, ബീന ആലക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."